Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PM Modi

നിർമിതബുദ്ധി ചരിത്രത്തിലെ മറ്റൊരു പരിവർത്തനശക്തി: മോദി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നി​​​​ർ​​​​മി​​​​തബു​​​​ദ്ധി​​​​യി​​​​ൽ (എ​​​​ഐ) ഭാ​​​​വി കാ​​​​ണു​​​​ക​​​​യും ശ​​​​ക്തീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്പോ​​​​ഴും മ​​​​നു​​​​ഷ്യ​​​​ർ വെ​​​​റും അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​വോ ഡാ​​​​റ്റാ പോ​​​​യി​​​​ന്‍റു​​​​ക​​​​ളോ ആ​​​​യി ചു​​​​രു​​​​ങ്ങ​​​​രു​​​​തെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി.

നി​​​​ർ​​​​മി​​​​തബു​​​​ദ്ധി ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ മ​​​​റ്റൊ​​​​രു പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന ശ​​​​ക്തി​​​​യാ​​​​ണെ​​​​ന്നും അ​​​​തി​​​​ന്‍റെ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു വ്യ​​​​തി​​​​ച​​​​ലി​​​​ച്ചാ​​​​ൽ നാ​​​​ശ​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കു​​​​മെ​​​​ന്നും ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ഗോ​​​​ള എ​​​​ഐ ഇം​​​​പാ​​​​ക്‌​​​​ട് ഉ​​​​ച്ച​​​​കോ​​​​ടി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു മോ​​​​ദി പ​​​​റ​​​​ഞ്ഞു.

നി​​​​ർ​​​​മി​​​​തബു​​​​ദ്ധി​​​​യെ ന​​​​ന്നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ൽ അ​​​​തു പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കും. മ​​​​നു​​​​ഷ്യ​​​​ർ ഒ​​​​രു ഡാ​​​​റ്റാ പോ​​​​യി​​​​ന്‍റോ അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​വോ ആ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ എ​​​​ഐ​​​​യെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വ​​​​ത്ക​​​​രി​​​​ക്കേ​​​​ണ്ട​​​​തു ന​​​​മ്മു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണ്. നി​​​​ർ​​​​മി​​​​തബു​​​​ദ്ധി യ​​​​ന്ത്ര​​​​ങ്ങ​​​​ളെ ബു​​​​ദ്ധി​​​​പ​​​​ര​​​​മാ​​​​ക്കു​​​​ക​​​​യും മ​​​​നു​​​​ഷ്യ​​​​ന്‍റെ ക​​​​ഴി​​​​വു​​​​ക​​​​ളെ പ​​​​ല​​​​മ​​​​ട​​​​ങ്ങ് വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. നി​​​​ർ​​​​മി​​​​തബു​​​​ദ്ധി​​​​ക്കു തു​​​​റ​​​​ന്ന ആ​​​​കാ​​​​ശം ന​​​​ൽ​​​​ക​​​​ണം. അ​​​​തേ​​​​സ​​​​മ​​​​യം നി​​​​യ​​​​ന്ത്ര​​​​ണം ന​​​​മ്മു​​​​ടെ കൈ​​​​ക​​​​ളി​​​​ൽ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ക​​​​യും വേ​​​​ണ​​​​മെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

മെ​​​​ഷീ​​​​ൻ ലേ​​​​ണിം​​​​ഗി​​​​ൽ​​​​നി​​​​ന്നു ലേ​​​​ണിം​​​​ഗ് മെ​​​​ഷീ​​​​നി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​പ്പോ​​​​ഴ​​​​ത്തെ യാ​​​​ത്ര വേ​​​​ഗ​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, ആ​​​​ഴ​​​​മേ​​​​റി​​​​യ​​​​തും വി​​​​പു​​​​ല​​​​വു​​​​മാ​​​​ണ്. നി​​​​ർ​​​​മി​​​​തബു​​​​ദ്ധി മ​​​​നു​​​​ഷ്യ​​​​രെ ഡാ​​​​റ്റാ പോ​​​​യി​​​​ന്‍റു​​​​ക​​​​ളാ​​​​ക്കി മാ​​​​റ്റാ​​​​ൻ ഇ​​​​ന്ത്യ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. നി​​​​ർ​​​​മി​​​​തബു​​​​ദ്ധി പ​​​​ങ്കു​​​​വ​​​​യ്ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും അ​​​​തി​​​​ന്‍റെ കോ​​​​ഡു​​​​ക​​​​ൾ തു​​​​റ​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്പോ​​​​ൾ അ​​​​തു ലോ​​​​ക​​​​ത്തി​​​​ന്‍റെ ന​​​​ന്മ​​​​യ്ക്കാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കും. ഇ​​​​ന്ത്യ എ​​​​ഐ​​​​യെ ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്നും മ​​​​റി​​​​ച്ച് അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും ഭാ​​​​വി​​​​യും കാ​​​​ണു​​​​ന്നു​​​​ണ്ടെ​​​​ന്നും മോ​​​​ദി ചൂണ്ടിക്കാട്ടി.

ഭാ​​​​ര​​​​ത് മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ അ​​​​ന്‍റോ​​​​ണി​​​​യോ ഗു​​​​ട്ടെ​​​​റ​​​​സ്, ഫ്ര​​​​ഞ്ച് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ മാ​​​​ക്രോ​​​​ണ്‍, ആ​​​​ന്ത്രോ​​​​പി​​​​ക് സി​​​​ഇ​​​​ഒ ഡാ​​​​രി​​​​യോ അ​​​​മോ​​​​ദി, ടാ​​​​റ്റ സ​​​​ണ്‍സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ എ​​​​ൻ. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ, കേ​​​​ന്ദ്ര ഐ​​​​ടി, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് മ​​​​ന്ത്രി അ​​​​ശ്വി​​​​നി വൈ​​​​ഷ്ണ​​​​വ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

ബ്ര​​​​സീലിയൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ലൂ​​​​യി​​​​സ് ഇ​​​​നാ​​​​സി​​​​യോ ലു​​​​ല ഡ ​​​​സി​​​​ൽ​​​​വ, ശ്രീ​​​​ല​​​​ങ്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​നു​​​​ര കു​​​​മാ​​​​ര ദി​​​​സ​​​​നാ​​​​യ​​​​ക, ഭൂ​​​​ട്ടാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​റിം​​​​ഗ് ടോ​​​​ബ്ഗേ, മൗ​​​​റീ​​​​ഷ്യ​​​​സ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​വീ​​​​ൻ​​​​ച​​​​ന്ദ്ര റാം​​​​ഗൂ​​​​ലം, ക്രൊ​​​​യേ​​​​ഷ്യൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ൻ​​​​ഡ്രെ​​​​ജ് പ്ലെ​​​​ൻ​​​​കോ​​​​വി​​​​ച്ച്, സെ​​​​ർ​​​​ബി​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ വു​​​​സി​​​​ക്, സീ​​​​ഷെ​​​​ൽ​​​​സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പി​​​​ള്ള, എ​​​​സ്തോ​​​​ണി​​​​യൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ലാ​​​​ർ ക​​​​രി​​​​സ്, ഫി​​​​ൻ​​​​ലാ​​​​ൻ​​​​ഡ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പെ​​​​റ്റേ​​​​രി ഓ​​​​ർ​​​​പോ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

അ​​​​ഞ്ചു ദി​​​​വ​​​​സ​​​​ത്തെ നി​​​​ർ​​​​മി​​​​തബു​​​​ദ്ധി ആ​​​​ഗോ​​​​ള പ്ര​​​​ദ​​​​ർ​​​​ശ​​​​നം നാ​​​​ളെ വ​​​​രെ നീ​​​​ട്ടി. പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്നു പ്ര​​​​വേ​​​​ശ​​​​ന​​​​മി​​​​ല്ല.

National

കേരളത്തിൽനിന്നുള്ള ബിജെപി ജനപ്രതിനിധികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ബി​​​ജെ​​​പി ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. മേ​​​യ​​​ർ വി.​​​വി. രാ​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ലോ​​​ക് ക​​​ല്യാ​​​ണ്‍ മാ​​​ർ​​​ഗി​​​ലെ വ​​​സ​​​തി​​​യി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്.

ഡ​​​ൽ​​​ഹി പ്ര​​​വാ​​​സ് നൈ​​​പു​​​ണ്യ​​​വി​​​ക​​​സ​​​ന പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം സം​​​വ​​​ദി​​​ച്ചു. ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ നി​​​തി​​​ൻ ന​​​ബീ​​​നും സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ പ്ര​​​തി​​​നി​​​ധി​​​സം​​​ഘം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കേ​​​ന്ദ്ര ന​​​ഗ​​​ര​​​വി​​​ക​​​സ​​​ന​​​മ​​​ന്ത്രി മ​​​നോ​​​ഹ​​​ർ ലാ​​​ൽ ഖ​​​ട്ട​​​റെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തി​​​നു​​​ശേ​​​ഷം സം​​​ഘം ഉ​​​ച്ച​​​യ്ക്കു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​ത്തി ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രെ​​​യും ക​​​ണ്ടി​​​രു​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷം വൈ​​​കു​​​ന്നേ​​​രം നാ​​​ല​​​ര​​​യോ​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​യ സം​​​ഘം രാ​​​ത്രി​​​യി​​​ൽ കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ജെ.​​​പി.​​​ന​​​ഡ്ഡ​​​യു​​​മാ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ഇ​​​ന്നു രാ​​​വി​​​ലെ ബി​​​ജെ​​​പി ആ​​​സ്ഥാ​​​ന​​​ത്ത് ഡ​​​ൽ​​​ഹി മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​ഖാ ഗു​​​പ്ത, ബി​​​ജെ​​​പി ദേ​​​ശീ​​​യ സം​​​ഘ​​​ട​​​നാ സെ​​​ക്ര​​​ട്ട​​​റി ബി.​​​എ​​​ൽ. സ​​​ന്തോ​​​ഷ് എ​​​ന്നി​​​വ​​​ർ കേ​​​ര​​​ള​​​സം​​​ഘ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും. ഉ​​​ച്ച​​​യ്ക്ക് രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​വ​​​നും സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തി​​​നു​​​ശേ​​​ഷം സം​​​ഘം നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങും.

National

പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ഇന്ന്

ന്യൂ​​​ഡ​​​ല്‍ഹി: സെ​​​ന്‍ട്ര​​​ല്‍ വി​​​സ്ത പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പു​​​തി​​​യ ഓ​​​ഫീ​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി നി​​​ര്‍വ​​​ഹി​​​ക്കും.

സേ​​​വ തീ​​​ര്‍ഥ് (സേ​​​വ​​​ന​​​ത്തി​​​ന്‍റെ പു​​​ണ്യ​​​സ്ഥ​​​ലം) എ​​​ന്നു പേ​​​രി​​​ട്ടി​​​ട്ടു​​​ള്ള പു​​​തി​​​യ കെ​​​ട്ടി​​​ട​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ല്‍ കാ​​​ബി​​​ന​​​റ്റ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും നാ​​​ഷ​​​ണ​​​ല്‍ സെ​​​ക്യൂ​​​രി​​​റ്റി കൗ​​​ണ്‍സി​​​ല്‍ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വി​​​ന്‍റെ ഓ​​​ഫീ​​​സും ഇ​​​നി​​​മു​​​ത​​​ല്‍ പു​​​തി​​​യ മേ​​​ല്‍വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​​റി​​​യ​​​പ്പെ​​​ടും.

സേ​​​വാ തീ​​​ര്‍ഥ് ഒ​​​ന്നി​​​ലാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ്. ആ​​​ധു​​​നി​​​ക​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടൊ​​​പ്പം വി​​​ദേ​​​ശ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യു​​​ള്ള ച​​​ര്‍ച്ച​​​ക​​​ള്‍ക്കാ​​​യി "ഇ​​​ന്ത്യ ഹൗ​​​സ്’ എ​​​ന്ന പ്ര​​​ത്യേ​​​ക സം​​​വി​​​ധാ​​​ന​​​വും ഇ​​​വി​​​ടെ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ കൊ​​​ളോ​​​ണി​​​യ​​​ല്‍ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യ സൗ​​​ത്ത് ബ്ലോ​​​ക്ക് ച​​​രി​​​ത്ര മ്യൂ​​​സി​​​യ​​​മാ​​​യി മാ​​​റ്റാ​​​നാ​​​ണു സ​​​ര്‍ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം.

സൗ​​​ത്ത് ബ്ലോ​​​ക്കി​​​ല്‍ ന​​​ട​​​ക്കു​​​ന്ന കാ​​​ബി​​​ന​​​റ്റ് യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പു​​​തി​​​യ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് ഇ​​​ന്ന് മാ​​​റു​​​ക. വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ക്കും.

Business

കേ​ന്ദ്ര ബ​ജ​റ്റ്: യു​വ​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​ന്‍ അ​വ​സ​രം

കൊ​​​ച്ചി: കേ​​​ന്ദ്ര യു​​​വ​​​ജ​​​ന​​​കാ​​​ര്യ കാ​​​യി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് കീ​​​ഴി​​​ലെ മൈ ​​​ഭാ​​​ര​​​ത് കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​നെ​​​ക്കു​​​റി​​​ച്ച് യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും ആ​​​ശ​​​യ​​​ങ്ങ​​​ളും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​മാ​​​യി നേ​​​രി​​​ട്ട് പ​​​ങ്കു​​​വ‌‌​​​യ്ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്നു.

മൈ ​​​ഭാ​​​ര​​​ത് ഓ​​​ണ്‍​ലൈ​​​ന്‍ ആ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മൈ ​​​ഭാ​​​ര​​​ത് ബ​​​ജ​​​റ്റ് ക്വ​​​സ്റ്റ് മ​​​ത്സ​​​ര​​​ത്തി​​​ല്‍ 15 മു​​​ത​​​ല്‍ 29 വ​​​യ​​​സു വ​​​രെ​​​യു​​​ള്ള യു​​​വ​​​തീ യു​​​വാ​​​ക്ക​​​ള്‍​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. https://mybharat.gov.in/ പോ​​​ര്‍​ട്ട​​​ല്‍ വ​​​ഴി​​​യാ​​​ണ് ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​ത്.

ഫെ​​​ബ്രു​​​വ​​​രി 17 വ​​​രെ മേ​​​രാ യു​​​വ ഭാ​​​ര​​​ത് പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ല്‍ ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ യു​​​വ​​​തീ യു​​​വാ​​​ക്ക​​​ള്‍​ക്ക് തു​​​ട​​​ര്‍ഘ​​​ട്ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് യോ​​​ഗ്യ​​​ത നേ​​​ടാം.

ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ല്‍ കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​നെ ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ ക്വി​​​സ് മ​​​ത്സ​​​രം ന​​​ട​​​ത്തും. ഇ​​​തി​​​ല്‍ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് ഉ​​​പ​​​ന്യാ​​​സ ര​​​ച​​​നാ മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കും. മ​​​ത്സ​​​ര​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത​​​ല വി​​​ജ​​​യി​​​ക​​​ളാ​​​കു​​​ന്ന​​​വ​​​ര്‍​ക്ക് കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​നെ​​ക്കു​​റി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി ഓ​​​ണ്‍​ലൈ​​​ന്‍ സം​​​വാ​​​ദ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് മൈ ​​​ഭാ​​​ര​​​ത് പ്ലാ​​​റ്റ്‌​​​ഫോം (https://mybharat.gov.in/) അ​​​ല്ലെ​​​ങ്കി​​​ല്‍ സ​​​മീ​​​പ​​​ത്തെ മൈ​​​ഭാ​​​ര​​​ത് ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം.

National

ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മോ​ദി​ക്കു മ​റു​പ​ടി​യി​ല്ല: കോ​ൺ​ഗ്ര​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ത​​​​ന്‍റെ ത​​​​ന്നെ വെ​​​​റു​​​​പ്പു​​​​ക​​​​ളു​​​​ടെ ത​​​​ട​​​​വു​​​​കാ​​​​ര​​​​നാ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ്. രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ ന​​​​ന്ദി​​പ്ര​​​​മേ​​​​യ ച​​​​ർ​​​​ച്ച​​​​യ്ക്കു​​​​ള്ള മോ​​​​ദി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി പ​​​​ര​​​​മ​​​​ദ​​​​യ​​​​നീ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​ക്ഷേപി​​​​ച്ചു.

പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ ഉ​​​​ന്ന​​​​യി​​​​ച്ച ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ന്നും മോ​​​​ദി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യി​​​​ല്ല. സ്ഥി​​​​രം നു​​​​ണ​​​​ക​​​​ളു​​​​ടെ ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ര​​​​നാ​​​​ണെ​​​​ന്നും, മു​​​​ൻ​​​​വി​​​​ധി​​​​ക​​​​ളു​​​​ടെ ക​​​​ല​​​​വ​​​​റ​​​​യാ​​​​ണെ​​​​ന്നും, ക​​​​ടു​​​​ത്ത വി​​​​ദ്വേ​​​​ഷ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ഷ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​റ​​​​വി​​​​ട​​​​മാ​​​​ണെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി വീ​​​​ണ്ടും വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ 97 മി​​​​നി​​​​റ്റ് പ്ര​​​​സം​​​​ഗം ദ​​​​യ​​​​നീ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ​​​​റാം ര​​​​മേ​​​​ശ് പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ-​​​​പാ​​​​ക് യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത് താ​​​​നാ​​​​ണെ​​​​ന്ന വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ ത​​​​ന്‍റെ പ്രി​​​​യസു​​​​ഹൃ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം സെ​​​​ഞ്ചു​​​​റി​​​​യ​​​​ടി​​​​ക്കാ​​​​ൻ പോ​​​​കു​​​​ക​​​​യാ​​​​ണ്. എ​​​​ന്നി​​​​ട്ടും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പൂ​​​​ർ​​​​ണ നി​​​​ശ​​​​ബ്‌​​​​ദ​​​​ത പാ​​​​ലി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ജ​​​​യ​​​​റാം ര​​​​മേ​​​​ശ് പ​​​​റ​​​​ഞ്ഞു.

National

ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​രക്ക​​​രാ​​​ർ; സുസ്ഥിരമായ ക്ഷമയുടെ ഫലം: മോദി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​രക്ക​​​രാ​​​ർ സു​​​സ്ഥി​​​ര​​​മാ​​​യ ക്ഷ​​​മ​​​യു​​​ടെ​​​യും സ്ഥി​​​രോ​​​ത്സാ​​​ഹ​​​ത്തി​​​ന്‍റെ​​​യും ഫ​​​ല​​​മാ​​​ണെ​​​ന്ന് പ്ര​​​ധാ​​​ന​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി.

ലോ​​​ക​​​ക്ര​​​മം മാ​​​റി​​​മ​​​റി​​​യു​​​ക​​​യാ​​​ണെ​​​ന്നും അ​​​തി​​​ന്‍റെ സ​​​ഞ്ചാ​​​ര​​​പ​​​ഥം ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ൽ ചാ​​​യു​​​ക​​​യാ​​​ണെ​​​ന്നും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ന​​​ട​​​ന്ന എ​​​ൻ​​​ഡി​​​എ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി യോ​​​ഗ​​​ത്തി​​​ൽ മോ​​​ദി പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​രക്ക​​​രാ​​​ർ ധാ​​​ര​​​ണ​​​യാ​​​യ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ക​​​രാ​​​ർ സാ​​​ധ്യ​​​മാ​​​യ​​​തി​​​നു നേ​​​താ​​​ക്ക​​​ൾ മോ​​​ദി​​​യെ അ​​​ഭി​​​ന​​​ന്ദി​​​ച്ചു. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​ന​​​ക്സ് ബി​​​ൽ​​​ഡിം​​​ഗി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ നി​​​തി​​​ൻ ന​​​ബീ​​​നും സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു.

 

National

ഉ​യ​ർ​ന്ന മൂ​ല​ധ​ന​ച്ചെ​ല​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച​യും'; ബ​ജ​റ്റി​നെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച 2026-ലെ ​കേ​ന്ദ്ര ബ​ജ​റ്റി​നെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​ബ​ജ​റ്റ് ഉ​യ​ർ​ന്ന മൂ​ല​ധ​ന​ച്ചെ​ല​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച​യും ത​മ്മി​ലു​ള്ള കൃ​ത്യ​മാ​യ സ​ന്തു​ലി​താ​വ​സ്ഥ ഉ​റ​പ്പാ​ക്കു​ന്ന​താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​യു​ടെ ക​രു​ത്തു​റ്റ സ്ഥാ​നം ഈ ​ബ​ജ​റ്റ് ഒ​രി​ക്ക​ൽ കൂ​ടി അ​ടി​വ​ര​യി​ടു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബജറ്റ് വലിയ അവസരങ്ങളാണ് തുറക്കുന്നത്. സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. ഭാരതത്തിന്‍റെ ഭാവിക്കായുള്ള ബജറ്റാണ് ഇതെന്നും 2047 ല്‍ വികസിതഭാരതം എന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്നും മോദി പ്രതികരിച്ചു.

ബജറ്റ് പുതിയ ഊർജവും ഗതിയും നല്‍കുമെന്നും ഭാരതത്തിലെ പ്രഗല്ഭരായ യുവാക്കൾക്ക് വലിയ അവസരങ്ങൾ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികൾക്ക് വലിയ തോതില്‍ ചെലവിടുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

 

 

National

എ​പ്‌​സ്റ്റൈ​ൻ ഫ​യ​ലു​ക​ളി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശ​ന പ​രാ​മ​ർ​ശ​ത്തെ ത​ള്ളി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്‌​സ്റ്റൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 2017-ലെ ​ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ തി​ക​ഞ്ഞ അ​വ​ജ്ഞ​യോ​ടെ ത​ള്ളി​ക്ക​ള​യു​ന്ന​താ​യും ഒ​രു ക്രി​മി​ന​ലി​ന്‍റെ വെ​റും "പാ​ഴ്ജ​ൽ​പ​ന​ങ്ങ​ൾ" മാ​ത്ര​മാ​ണി​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​ജു​ക​ൾ വ​രു​ന്ന എ​പ്‌​സ്റ്റൈ​ൻ ഫ​യ​ലു​ക​ളി​ലെ ഒ​രു ഇ​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രും സ​ന്ദ​ർ​ശ​ന​വും പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

"2017 ജൂ​ലൈ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​സ്രാ​യേ​ലി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി എ​ന്ന​ത് ഒ​രു വ​സ്തു​ത​യാ​ണ്. എ​ന്നാ​ൽ ആ ​ഇ​മെ​യി​ലി​ൽ പ​റ​യു​ന്ന മ​റ്റ് കാ​ര്യ​ങ്ങ​ളെ​ല്ലാം ഒ​രു കു​റ്റ​വാ​ളി​യു​ടെ വെ​റും ജ​ല്പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ്. അ​ങ്ങേ​യ​റ്റം പു​ച്ഛ​ത്തോ​ടെ മാ​ത്ര​മേ ഇ​തി​നെ കാ​ണാ​നാ​കൂ," എ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ലൈം​ഗി​ക അ​തി​ക്ര​മ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രി​ക്കെ 2019-ൽ ​ന്യൂ​യോ​ർ​ക്കി​ലെ ജ​യി​ലി​ൽ വ​ച്ചാ​ണ് ജെ​ഫ്രി എ​പ്‌​സ്റ്റൈ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. എ​പ്‌​സ്റ്റൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ളും വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ മൂ​ന്ന് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം രേ​ഖ​ക​ളാ​ണ് അ​മേ​രി​ക്ക​ൻ ഗ​വ​ൺ​മെ​ന്‍റ് ഇ​പ്പോ​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​നാ​വ​ശ്യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളെ ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണ് ഇ​ന്ത്യ നേ​രി​ട്ടി​രി​ക്കു​ന്ന​ത്.

National

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ച് ബീ​റ്റിം​ഗ് റി​ട്രീ​റ്റ് പരേഡ്

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത​ത്തി​ന്‍റെ 77-ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് ഡ​ൽ​ഹി​യി​ലെ വി​ജ​യ് ചൗ​ക്കി​ൽ 'ബീ​റ്റിം​ഗ് റി​ട്രീ​റ്റ്' ച​ട​ങ്ങ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ സൈ​നി​ക പൈ​തൃ​ക​ത്തി​ന്‍റെ​യും സാ​യു​ധ സേ​ന​യു​ടെ അ​ച്ച​ട​ക്ക​ത്തി​ന്‍റെ​യും വീ​ര്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ് ഈ ​ച​ട​ങ്ങെ​ന്ന് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു.

സാ​യു​ധ സേ​ന​യു​ടെ പാ​ര​മ്പ​ര്യ​വും ക​രു​ത്തും പ്ര​ക​ട​മാ​ക്കു​ന്ന ച​ട​ങ്ങാ​ണി​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ​ത്തി​നാ​യി അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​നി​ക​രി​ൽ രാ​ജ്യം അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ളു​ടെ ബാ​ൻ​ഡു​ക​ൾ അ​വ​ത​രി​പ്പി​ച്ച ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും ക്ലാ​സി​ക്ക​ൽ സം​ഗീ​ത​വും ച​ട​ങ്ങി​ന് മി​ഴി​വേ​കി. ഇ​ന്ത്യ​ൻ ഈ​ണ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള സം​ഗീ​ത വി​രു​ന്നാ​ണ് ഇ​ത്ത​വ​ണ​യും ഒ​രു​ക്കി​യ​ത്.

ജ​നു​വ​രി 26-ന് ​ആ​രം​ഭി​ച്ച റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ 'ബീ​റ്റിം​ഗ് റി​ട്രീ​റ്റ്' ച​ട​ങ്ങോ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​ക്കു​ന്ന​ത്. പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വി​ജ​യ് ചൗ​ക്ക്, റെ​യ്സീ​ന റോ​ഡ് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ‌നാ​ല് മ​ണി മു​ത​ൽ ആ​റ് മ​ണി വ​രെ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

സാ​യു​ധ സേ​ന​യി​ലെ സൈ​നി​ക​ർ യു​ദ്ധം അ​വ​സാ​നി​പ്പി​ച്ച് വി​ശ്ര​മ​ത്തി​നാ​യി പാ​ള​യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന പു​രാ​ത​ന സൈ​നി​ക പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ഈ ​ച​ട​ങ്ങ്.

National

കേന്ദ്ര ബജറ്റ്; ശ്രദ്ധ പരിഷ്കാരത്തിലും പരിവർത്തനത്തിലും: മോദി

ന്യൂ​ഡ​ൽ​ഹി: വി​ക​സി​ത ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ‘പ​രി​ഷ്കാ​രം, പ്ര​ക​ട​നം, പ​രി​വ​ർ​ത്ത​നം’ എ​ന്നി​വ​യി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണു പ​രി​ഷ്കാ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ന്‍റെ കാ​ൽ ​ഭാ​ഗം ഇ​ന്ത്യ​ പൂ​ർ​ത്തി​യാ​ക്കി. ര​ണ്ടാം പാ​ദം ആ​രം​ഭി​ക്കു​ന്പോ​ൾ രാജ്യം നി​ർ​ണാ​യ​ക ഘട്ടത്തിലേക്കു ​ക​ട​ക്കു​ക​യാ​ണ്. 2047ഓ​ടെ വി​ക​സി​ത ഇ​ന്ത്യ എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക കാ​ല​ഘ​ട്ട​മാ​ണിത്. ഈ ​നൂ​റ്റാ​ണ്ടി​ന്‍റെ ര​ണ്ടാം ​പാ​ദ​ത്തി​ലെ ആ​ദ്യബ​ജ​റ്റാ​ണി​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​ന്പാ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. തു​ട​ർ​ച്ച​യാ​യി ഒ​ന്പ​താം ത​വ​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ വ​നി​താ ധ​ന​മ​ന്ത്രി​യാ​ണ് നി​ർ​മ​ല​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

‘പ​രി​ഷ്ക​ര​ണ എ​ക്സ്പ്ര​സ്’ വേ​ഗ​ത്തി​ൽ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. ഇ​തി​ലേ​ക്ക് എ​ല്ലാ എം​പി​മാ​രു​ടെ​യും സം​ഭാ​വ​ന​ക​ൾ​ക്കു ന​ന്ദി പ​റ​യു​ന്നു. ലോ​ക​ത്തി​ന് പ്ര​തീ​ക്ഷ​യു​ടെ ദീ​പ​സ്തം​ഭ​മാ​യും ആ​ഗോ​ള ആ​ക​ർ​ഷ​ണകേ​ന്ദ്ര​മാ​യും ആ​ത്മ​വി​ശ്വാ​സ​മു​ള്ള ഇ​ന്ത്യ മാ​റി​യെ​ന്നും പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്ത് മോ​ദി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

Kerala

കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ്-യു​ഡി​എ​ഫ് അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഭ​ര​ണം: മോ​ദി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​ൽ​​​​ഡി​​​​എഫ്-​​ യു​​​​ഡി​​​​എ​​​​ഫ് മു​​​​ന്ന​​​​ണി​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​ള്ള അ​​​​ഡ്ജ​​​​സ്റ്റ​​​​മെ​​​​ന്‍റ് ഭ​​​​ര​​​​ണ​​​​മാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പു​​​​ത്ത​​​​രി​​​​ക്ക​​​​ണ്ടം മൈ​​​​താ​​​​ന​​​​ത്ത് ബി​​​​ജെ​​​​പി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി.

"എ​​​​ൽ​​​​ഡി​​​​എ​​​​ഫും യു​​​​ഡി​​​​എ​​​​ഫും ത​​​​മ്മി​​​​ൽ പ​​​​താ​​​​ക​​​​യി​​​​ലും ചി​​​​ഹ്ന​​​​ത്തി​​​​ലും മാ​​​​ത്ര​​​​മേ വ്യ​​​​ത്യാ​​​​സ​​​​മു​​​​ള്ളൂ. ഇ​​​​വ​​​ർ ര​​​​ണ്ടു കൂ​​​​ട്ട​​​​രു​​​​ടെ​​​​യും അ​​​​ജ​​​​ൻ​​​​ഡ ഒ​​​​ന്നു​​​​ത​​​​ന്നെ​​​​യാ​​​​ണ്. ഇ​​​​ട​​​​തു-​​​​വ​​​​ല​​​​തു മു​​​​ന്ന​​​​ണി​​​​ക​​​​ളു​​​​ടെ അ​​​​ഡ്ജ​​​​സ്റ്റ്മെ​​​​ന്‍റ് രാ​​​​ഷ്‌​​​ട്രീ​​​യം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണം. ഇ​​​​രു​​​​കൂ​​​​ട്ട​​​​രും മാ​​​​റി​​​​മാ​​​​റി ഭ​​​​രി​​​​ച്ച് കേ​​​​ര​​​​ള​​​​ത്തെ ന​​​​ശി​​​​പ്പി​​​​ച്ചു. വി​​​​ക​​​​സി​​​​ത കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി കൈ​​​​കോ​​​​ർ​​​​ക്കാ​​​​നു​​​​ള്ള കൃ​​​​ത്യ​​​​മാ​​​​യ സ​​​​മ​​​​യ​​​​മാ​​​​ണി​​​​ത്. ഇ​​​​തി​​​​നാ​​​​യി ഉ​​​​റ​​​​ച്ച തീ​​​​രു​​​​മാ​​​​നം ആ​​​​വ​​​​ശ്യ​​​​മാ​​​ണ്. വി​​​​ക​​​​സി​​​​ത കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി ബി​​​​ജെ​​​​പി​​​​ക്കൊ​​​​പ്പം ജ​​​​ന​​​​ങ്ങ​​​​ൾ നി​​​​ല്ക്ക​​​​​ണം''- പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

"ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ വി​​​​ശ്വാ​​​​സ​​​​ത്തെ ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ല​​​​ഭി​​​​ച്ച ഓ​​​​രോ അ​​​​വ​​​​സ​​​​ര​​​​വും ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​താ​​​​ണ് ഇ​​​​ട​​​​തു സ​​​​ർ​​​​ക്കാ​​​​ർ. ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ വ​​​​ന്നാ​​​​ൽ, ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള എ​​​​ല്ലാ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​രാ​​​​യ​​​​വ​​​​ർ ജ​​​​യി​​​​ലി​​​​നു​​​​ള്ളി​​​​ലാ​​​​കും. ഇ​​​​താ​​​​ണ് മോ​​​​ദി​​​​യു​​​​ടെ ഗാ​​​​ര​​​​ന്‍റി’’​​-​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​റ​​ഞ്ഞു.

സം​​​​സ്ഥാ​​​​ന​​​​ത്തെ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ നി​​​​ക്ഷേ​​​​പം കൊ​​​​ള്ള​​​​യ​​​​ടി​​​​ക്ക​​​​പ്പെ​​​​ട്ടു. ഇ​​​​ത്ത​​​​ര​​​​ക്കാ​​​​ർ​​​​ക്ക് ക​​​​ന​​​​ത്ത ശി​​​​ക്ഷ​​​​യാ​​​​ണു ന​​​​ല്കേ​​​​ണ്ട​​​​ത്. ബി​​​​ജെ​​​​പി​​​​ക്ക് സം​​​​സ്ഥാ​​​​ന ഭ​​​​ര​​​​ണ​​​​ത്തി​​​​ന് അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ചാ​​​​ൽ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കി​​​​ലെ പ​​​​ണം മോ​​​​ഷ്ടി​​​​ച്ച​​​​വ​​​​രി​​​​ൽ​​നി​​​​ന്നു​​ത​​ന്നെ ഈ​​​​ടാ​​​​ക്കി ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കു തി​​​​രി​​​​ച്ചു ന​​​​ല്കും. കേ​​​​ന്ദ്ര പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ കേ​​​​ര​​​​ളം വി​​​​മു​​​​ഖ​​​​ത കാ​​​​ട്ടു​​​​ന്ന​​​​താ​​​​യും പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു ല​​​​ഭി​​​​ക്കേ​​​​ണ്ട സ​​​​ഹാ​​​​യം ന​​​​ഷ്ട​​​​മാ​​​​യെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

കോ​​​​ണ്‍​ഗ്ര​​​​സി​​​​നു വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്നും അ​​​​വ​​​​ർ ഇ​​​​പ്പോ​​​​ൾ മാ​​​​വോ-​​​​മു​​​​സ്‌​​​​ലിം കോ​​​​ണ്‍​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി​​​​യാ​​​​യി മാ​​​​റി​​​​യെ​​​​ന്നും വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദം വ​​​​ള​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ക്ഷേ​​​​പി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് വി​​​​മാ​​​​ന​​​​മി​​​​റ​​​​ങ്ങി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ, ഗ​​​​വ​​​​ർ​​​​ണ​​​​ർ ആർ.വി. അ​​​​ർ​​​​ലേ​​​​ക്ക​​​​ർ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​ന്നു സ്വീ​​​​ക​​​​രി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി റോ​​​​ഡ് ഷോ ​​​​ആ​​​​യാ​​​ണു പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കു​​​​ന്ന പു​​​​ത്ത​​​​രി​​​​ക്ക​​​​ണ്ടം മൈ​​​​താ​​​​ന​​​​ത്തെത്തി​​​​യ​​​​ത്.

പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നവേ​​​​ദി​​​​ക്കു സ​​​​മീ​​​​പ​​​​ത്താ​​​​യി ത​​​​യാ​​​​റാ​​​​ക്കി​​​​യ മ​​​​റ്റൊ​​​​രു വേ​​​​ദി​​​​യി​​​​ൽ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം ന​​​​ട​​​​ത്തി. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി വേ​​​​ദി​​​​യി​​​​ലേക്കെ​​​​ത്തി​​​​യ​​​​ത്. കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ജോ​​​​ർ​​​​ജ് കു​​​​ര്യ​​​​ൻ, ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​യ​​​​ർ വി.​​​​വി. രാ​​​​ജേ​​​​ഷ്, എ​​​​ൻ​​​​ഡി​​​​എ നേ​​​​താ​​​​ക്ക​​​​ൾ ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന നേ​​​​താ​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

National

കേരളം ബിജെപിക്ക് അവസരം നൽകുമെന്നാണു പ്രതീക്ഷ: മോദി


ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ളം ബി​​​ജെ​​​പി​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​മെ​​​ന്ന പൂ​​​ർ​​​ണ​​​മാ​​​യ വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. ഡ​​​ൽ​​​ഹി​​​യി​​​ലെ ബി​​​ജെ​​​പി ആ​​​സ്ഥാ​​​ന​​​ത്ത് പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നാ​​​യി നി​​​തി​​​ൻ ന​​​ബീ​​​നെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മോ​​​ദി.

അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ത്ത നി​​​തി​​​ന് ആ​​​ശം​​​സ​​​യ​​​റി​​​യി​​​ച്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ബി​​​ജെ​​​പി​​​യു​​​ടെ നേ​​​ട്ട​​​ങ്ങ​​​ൾ എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞു.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ 29 പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ 25 എ​​​ണ്ണ​​​ത്തി​​​ലെ​​​യും ജ​​​ന​​​ങ്ങ​​​ൾ ബി​​​ജെ​​​പി​​​യെ​​​യും എ​​​ൻ​​​ഡി​​​എ​​​യു​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ല​​​വി​​​ൽ ബി​​​ജെ​​​പി​​​ക്ക് നൂ​​​റി​​​ന​​​ടു​​​ത്ത് കൗ​​​ണ്‍സി​​​ല​​​ർ​​​മാ​​​രു​​​ണ്ടെ​​​ന്നും മോദി പ​​​റ​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ മേ​​​യ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 45 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ജ​​​ന​​​ങ്ങ​​​ൾ അ​​​ധി​​​കാ​​​രം ഇ​​​ട​​​തി​​​ൽ​​​നി​​​ന്നെ​​​ടു​​​ത്ത് ബി​​​ജെ​​​പി​​​ക്കു ന​​​ൽ​​​കി​​​യെ​​​ന്നും വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​ന​​​ങ്ങ​​​ൾ ബി​​​ജെ​​​പി​​​ക്ക് ഒ​​​ര​​​വ​​​സ​​​രം ന​​​ൽ​​​കു​​​മെ​​​ന്ന് വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​താ​​​യും മോ​​​ദി പ​​​റ​​​ഞ്ഞു.

താ​​​നൊ​​​രു പാ​​​ർ​​​ട്ടി​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും പാ​​​ർ​​​ട്ടി​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ നി​​​തി​​​ൻ ത​​​ന്‍റെ ബോ​​​സാ​​​ണെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. രാ​​​ജ്യ​​​ത്തെ വ​​​ലി​​​യൊ​​​രു പ​​​രി​​​വ​​​ർ​​​ത്ത​​​നം വീ​​​ക്ഷി​​​ച്ച "മി​​​ല്ലേ​​​നി​​​യ​​​ൽ’ പ്രാ​​​യ​​​ത്തി​​​ലു​​​ള്ള​​​വ​​​നാ​​​ണ് 45കാ​​​ര​​​നാ​​​യ നി​​​തി​​​നെ​​​ന്നും മോ​​​ദി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. റേ​​​ഡി​​​യോ​​​യി​​​ൽ​​​നി​​​ന്നു വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ച ചെ​​​റു​​​പ്പ​​​വും ഇ​​​പ്പോ​​​ൾ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ നി​​​ര​​​ന്ത​​​ര ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യ ത​​​ല​​​മു​​​റ​​​യി​​​ൽ​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണു നി​​​തി​​​നെ​​​ന്നും മോ​​​ദി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

National

സിഎസ്പിഒസി സമ്മേളനം ഇന്നുമുതൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ്പീ​​​ക്ക​​​ർ​​​മാ​​​രു​​​ടെ​​​യും പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും 28- ാമ​​​ത് സ​​​മ്മേ​​​ള​​​നം (സി​​​എ​​​സ്പി​​​ഒ​​​സി 2026) ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

യു​​​കെ, കാ​​​ന​​​ഡ, ഓ​​​സ്ട്രേ​​​ലി​​​യ തു​​​ട​​​ങ്ങി 42 രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. ജ​​​നാ​​​ധി​​​പ​​​ത്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് പാ​​​ർ​​​ല​​​മെ​​​ന്‍റു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യു​​​മാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം.

നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താൻ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ ഉ​​​പ​​​യോ​​​ഗം, നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ളു​​​ടെ പ​​​ങ്കി​​​ട​​​ൽ, പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ സ്വാ​​​ധീ​​​നം, പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ​​​യും സു​​​ര​​​ക്ഷ​​​യെ​​​യും കു​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ​​​വാ​​​ന്മാ​​​രാ​​​ക്കു​​​ക, സാ​​​മാ​​​ജി​​​ക​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​ക്ഷേ​​​മം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കും.

National

ആധുനികതയുടെ ചുവടുപിടിച്ച് പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ്

ന്യൂ​​​ഡ​​​ൽ​​​ഹി: ച​രി​ത്ര​മേ​റെ​യു​ള്ള സൗ​ത്ത് ബ്ലോ​ക്കി​ൽ​നി​ന്നും സെ​ൻ​ട്ര​ൽ വി​സ്ത​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ സേ​വ തീ​ർ​ഥി​ലേ​ക്ക് (സേ​വ​ന​ത്തി​ന്‍റെ പു​ണ്യ​സ്ഥ​ലം) പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മാ​റു​ന്പോ​ൾ ആ​ധു​നി​ക​ത​യി​ലേ​ക്കു​ള്ള ഒ​രു കാ​ൽ​വ​യ്പാ​ണ​ത്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി രാ​ജ്യ​ത്തി​ന്‍റെ അ​ധി​കാ​ര​ത്തി​ന്‍റെ​യും അ​ധി​കാ​ര ശ്രേ​ണി​യു​ടെ​യും പ്ര​തീ​ക​മാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തു പ​ണി​ക​ഴി​പ്പി​ച്ച സൗ​ത്ത് ബ്ലോ​ക്ക്. ഇ​ടു​ങ്ങി​യ ഇ​ട​നാ​ഴി​ക​ളും അ​ട​ച്ചി​ട്ട ഉ​ദ്യോ​ഗ​സ്ഥ​ചേം​ബ​റു​ക​ളും സൗ​ത്ത് ബ്ലോ​ക്കി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.

എ​​​ന്നാ​​​ൽ ഇ​​​തി​​​ൽ​​​നി​​​ന്നെ​​​ല്ലാം ഒ​​​രു മാ​​​റ്റം സേ​​​വാ​​​തീ​​​ർ​​​ഥി​​​ൽ പ്ര​​​തീ​​​ക്ഷി​​​ക്കാം. പു​​​റ​​​ത്തു​​​വ​​​രു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ള​​​നു​​​സ​​​രി​​​ച്ച് അ​​​ട​​​ച്ചി​​​ട്ട കാ​​​ബി​​​നു​​​ക​​​ൾ​​​ക്കും ഉ​​​ദ്യോ​​​ഗ​​​സ്ഥ ചേം​​​ബ​​​റു​​​ക​​​ൾ​​​ക്കും പ​​​ക​​​രം തു​​​റ​​​ന്നി​​​ട്ട ആ​​​ധു​​​നി​​​ക ഓ​​​ഫീ​​​സ് മാ​​​തൃ​​​ക​​​യി​​​ലാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പു​​​തി​​​യ ഓ​​​ഫീ​​​സ് നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കി​​​ട​​​യി​​​ൽ ഔ​​​പ​​​ചാ​​​രി​​​ക​​​ത ഒ​​​ഴി​​​വാ​​​ക്കി പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​വും ഏ​​​കോ​​​പ​​​ന​​​വും വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​നും വ​​​ള​​​ർ​​​ത്താ​​​നും ഇ​​​ത്ത​​​ര​​​മൊ​​​രു മാ​​​തൃ​​​ക സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ.

സൗ​​​ത്ത് ബ്ലോ​​​ക്കി​​​ൽ ഇ​​​ന്ത്യ-​​​യൂ​​​റോ​​​പ്പ് വാ​​​സ്തു​​​വി​​​ദ്യ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്പോ​​​ൾ ആ​​​ധു​​​നി​​​ക രൂ​​​പ​​​ക​​​ല്പ​​​ന​​​യു​​​ടെ​​​യും ഇ​​​ന്ത്യ​​​ൻ നാ​​​ഗ​​​രി​​​ക​​​യു​​​ടെ​​​യും സം​​​യോ​​​ജ​​​ന​​​മാ​​​ണു സേ​​​വാ തീ​​​ർ​​​ഥി​​​ൽ നി​​​ഴ​​​ലി​​​ക്കു​​​ക.

ഇ​​​ന്ത്യ​​​ൻ സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​കം വി​​​ളി​​​ച്ചോ​​​തു​​​ന്ന വാ​​​സ്തു​​​ശി​​​ല്പ​​​ങ്ങ​​​ൾ അ​​​ക​​​ത്തെ കാ​​​ഴ്ച​​​യു​​​ടെ മാ​​​റ്റ് കൂ​​​ട്ടും. വി​​​ദേ​​​ശ​​​നേ​​​താ​​​ക്ക​​​ളെ​​​യും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ സാ​​​ധി​​​ക്കും​​​വി​​​ധം സ​​​മ്മേ​​​ള​​​ന​​​മു​​​റി​​​ക​​​ളും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സ്വ​​​കാ​​​ര്യ ഓ​​​ഫീ​​​സും സേ​​​വ തീ​​​ർ​​​ഥി​​​ൽ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഭൂ​​​ക​​​ന്പ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ ഏ​​​തൊ​​​രു പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യെ​​​യും അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും​​​വി​​​ധ​​​മാ​​​ണ് സേ​​​വ തീ​​​ർ​​​ഥി​​​ന്‍റെ നി​​​ർ​​​മാ​​​ണം. അ​​​ടി​​​ത്ത​​​റ മു​​​ത​​​ൽ എ​​​ല്ലാ മേ​​​ഖ​​​ല​​​യി​​​ലും നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പു​​​തി​​​യ ഓ​​​ഫീ​​​സി​​​ൽ ‘ഇ​​​ന്ത്യ ഹൗ​​​സ്’ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​ധു​​​നി​​​ക​​​രീ​​​തി​​​യി​​​ൽ നി​​​ർ​​​മി​​​ച്ച കോ​​​ണ്‍ഫ​​​റ​​​ൻ​​​സ് റൂം ​​​മ​​​റ്റൊ​​​രു പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്. ഉ​​​ന്ന​​​ത​​​ത​​​ല ഉ​​​ഭ​​​യ​​​ക​​​ക്ഷി യോ​​​ഗ​​​ങ്ങ​​​ൾ, അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ, തു​​​ട​​​ങ്ങി പ്ര​​​ധാ​​​ന യോ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ത് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തും. ഏ​​​ക​​​ദേ​​​ശം 1200 കോ​​​ടി രൂ​​​പ​​​യോ​​​ളം ചെ​​​ല​​​വ​​​ഴി​​​ച്ചാ​​​ണ് സേ​​​വ തീ​​​ർ​​​ഥി​​​ന്‍റെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

National

മോദി തന്നെ സർ എന്നു വിളിച്ചുവെന്ന് ട്രംപ്; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ന​​രേ​​ന്ദ്ര മോ​​ദി ത​​ന്നെ സ​​ർ എ​​ന്നു സം​​ബോ​​ധ​​ന ചെ​​യ്തു​​വെ​​ന്നു യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. “മോ​​​ദി എ​​​ന്നെ കാ​​​ണാ​​​ൻ വ​​​ന്നു. സാ​​​ർ, ഞാ​​​നൊ​​​ന്നു ക​​​ണ്ടോ​​​ട്ടെ‍ ? എ​​ന്നു ചോ​​ദി​​ച്ചു. മോ​​​ദി​​​യു​​​മാ​​​യി എ​​​നി​​​ക്ക് ന​​​ല്ല ബ​​​ന്ധ​​​മാ​​​ണ്. തീ​​രു​​വ​​യെ​​ച്ചൊ​​ല്ലി അ​​​ദ്ദേ​​​ഹം ഒ​​​ട്ടും സ​​​ന്തു​​​ഷ്ട​​​ന​​​ല്ല.

റ​​​ഷ്യ​​​ൻ എ​​​ണ്ണ​​​യു​​​ടെ പേ​​​രി​​​ൽ അ​​​വ​​​ർ ഇ​​​പ്പോ​​​ൾ ധാ​​​രാ​​​ളം തീ​​രു​​വ അ​​​ട​​​യ്ക്കേ​​​ണ്ടി വ​​​രി​​​ക​​​യാ​​​ണ​​​ല്ലോ. പ​​​ക്ഷേ, ഇ​​​പ്പോ​​​ൾ അ​​​വ​​​ർ അ​​​ത് വ​​​ള​​​രെ​​​യ​​​ധി​​​കം കു​​​റ​​​ച്ചി​​​ട്ടു​​​മു​​​ണ്ട്’’- ട്രം​​​പ് പ​​​റ​​​ഞ്ഞു. ഇ​​ന്ത്യ​​യു​​ടെ പ്ര​​തി​​രോ​​ധ ഇ​​ട​​പാ​​ടു​​ക​​ളും വ്യാ​​പാ​​ര​​പ്ര​​ശ്ന​​ങ്ങ​​ളും പ​​ങ്കു​​വ​​യ്ക്കാ​​നാ​​ണ് മോ​​ദി ത​​ന്നെ നേ​​രി​​ട്ടു സ​​ന്ദ​​ർ​​ശി​​ച്ച​​തെ​​ന്ന് ട്രം​​പ് പ​​റ​​ഞ്ഞു.

ട്രം​പി​ന്‍റെ പ​ര​മാ​ർ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ പ​രി​ഹ​സി​ച്ച് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി. 1971ലെ ​ഇ​ന്തോ-​പാ​ക് യു​ദ്ധ​വേ​ള​യി​ൽ അ​മേ​രി​ക്ക ക​പ്പ​ൽ​പ്പ​ട​യെ അ​യ​ച്ചി​ട്ടും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി കീ​ഴ​ട​ങ്ങി​യി​ല്ലെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ന​ട​ക്ക​വേ, ട്രം​പി​ന്‍റെ ഒ​രു ഫോ​ൺ കോ​ൾ ല​ഭി​ച്ച​തോ​ടെ മോ​ദി കീ​ഴ​ട​ങ്ങി​യെ​ന്നും, ഇ​താ​ണ് വ്യ​ത്യാ​സ​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്രം​​​​​പി​​​​​ന്‍റെ പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ങ്ങ​​​​​ളു​​​​​ടെ വീ​​​​​ഡി​​​​​യോ പ​​​​​ങ്കു​​​​​വ​​​​​ച്ചു​​​​​കൊ​​​​​ണ്ട് കോ​​​​​ൺ​​​​​ഗ്ര​​​​​സ് സെ​​​​​ക്ര​​​​​ട്ട​​​​​റി ഇ​​​​​ൻ ചാ​​​​​ർ​​​​​ജ് ജ​​​​​യ്റാം ര​​​​​മേ​​​​​ശും മോ​​​​​ദി​​​​​യെ പ​​​​​രി​​​​​ഹ​​​​​സി​​​​​ച്ചു.

 

National

ജർമൻ ചാൻസലർ 12ന് ഇന്ത്യയിൽ


ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ഫ്രീ​​​ഡ്രി​​​ഷ് മെ​​​ർ​​​സ് ദ്വി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഈ ​​​മാ​​​സം 12ന് ​​​ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​മെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം. ആ​​​ദ്യ ഔ​​​ദ്യോ​​​ഗി​​​ക ഇ​​​ന്ത്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ലെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദും

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ബം​​​ഗ​​​ളൂ​​​രു​​​വും മെ​​​ർ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ക്ഷ​​​ണ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​റു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം.

ഇ​​​ന്ത്യ​​​ൻ ച​​​ര​​​ക്കു​​​ക​​​ൾ​​​ക്കു​​​മേ​​​ൽ അ​​​മേ​​​രി​​​ക്ക ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഭീ​​​മ​​​ൻ പി​​​ഴ​​​ത്തീ​​​രു​​​വ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ജ​​​ർ​​​മ​​​ൻ ഫെ​​​ഡ​​​റ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ല​​​വ​​​നാ​​​യ ഫ്രീ​​​ഡ്രി​​​ഷ് മെ​​​ർ​​​സ് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.

ഉഭയകക്ഷിസ​​​ഹ​​​ക​​​ര​​​ണം മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ൽ ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ത​​​മ്മി​​​ലു​​​ള്ള ച​​​ർ​​​ച്ച ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​യം അ​​​റി​​​യി​​​ച്ചു.

2025ൽ 25 ​​​വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഇ​​​ന്ത്യ-​​​ജ​​​ർ​​​മ​​​നി ന​​​യ​​​ത​​​ത​​​ന്ത്ര പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന്‍റെ വി​​​വി​​​ധ വ​​​ശ​​​ങ്ങ​​​ളി​​​ൽ കൈ​​​വ​​​രി​​​ച്ച പു​​​രോ​​​ഗ​​​തി​​​യും നേ​​​താ​​​ക്ക​​​ൾ വി​​​ല​​​യി​​​രു​​​ത്തും.

National

മോദി എന്തുകൊണ്ടാണ് ട്രംപിനു മുന്നിൽ തല കുനിക്കുന്നതെന്ന് മനസിലാകുന്നില്ല: ഖാർഗെ


ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​തി​​​നെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ട് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ​​​ക്ക് അ​​​മേ​​​രി​​​ക്ക തീ​​​രു​​​വ ഉ​​​യ​​​ർ​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം"മോ​​​ദി എ​​​ന്നെ സ​​​ന്തോ​​​ഷി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന്’ ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത് ഒ​​​രു ഓ​​​ഡി​​​യോ ക്ലി​​​പ്പി​​​ൽ കേ​​​ട്ടു​​​വെ​​​ന്ന് ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു. എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് മോ​​​ദി ട്രം​​​പി​​​നു​​​മു​​​ന്നി​​​ൽ ത​​​ല കു​​​നി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തു രാ​​​ജ്യ​​​ത്തി​​​ന് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

നി​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് നി​​​ല​​​കൊ​​​ള്ളേ​​​ണ്ട​​​ത്. ട്രം​​​പ് പ​​​റ​​​യു​​​ന്ന​​​തി​​​നെ​​​ല്ലാം നി​​​ങ്ങ​​​ൾ ത​​​ല​​​കു​​​നി​​​ക്കു​​​ക​​​യാ​​​ണ്. രാ​​​ജ്യം നി​​​ങ്ങ​​​ളെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത് ത​​​ല കു​​​നി​​​ക്കാ​​​ന​​​ല്ലെ​​​ന്നും മോ​​​ദി​​​യോ​​​ടാ​​​യി ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ ലോ​​​ക​​​ത്തി​​​നു ന​​​ല്ല​​​ത​​​ല്ലെ​​​ന്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ലോ​​​ക​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളെ ഭ​​​യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണു ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

സാ​​​മ്രാ​​​ജ്യ​​​ത്വ​​​വി​​​പു​​​ലീ​​​ക​​​ര​​​ണം ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​വ​​​ർ​​​ക്കൊ​​​ന്നും അ​​​ധി​​​ക​​​കാ​​​ലം നി​​​ല​​​നി​​​ല്പു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഹിറ്റ്‌ലറിനെ​​​യും മു​​​സോ​​​ളി​​​നി​​​യെ​​​യും പോ​​​ലു​​​ള്ള​​​വ​​​ർ ഇ​​​ല്ലാ​​​താ​​​യെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു. ദു​​​ഷ്‌​​​ട​​​ചി​​​ന്ത​​​ക​​​ൾ വ​​​ച്ചു​​​പു​​​ല​​​ർ​​​ത്തു​​​ന്ന ആ​​​ളു​​​ക​​​ൾ ആ​​​ഗോ​​​ള​​​സ​​​മാ​​​ധാ​​​നം ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്നും ഖാ​​​ർ​​​ഗെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

 

Kerala

ക്രൈ​സ്ത​വ വേ​ട്ട; പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് എം.​എം. ഹ​സ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്രൈ​​​സ്ത​​​വ വേ​​​ട്ട അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ സം​​​ഘ​​​പ​​​രി​​​വാ​​​ർ അ​​​ണി​​​ക​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ബി​​​ജെ​​​പി നേ​​​തൃ​​​ത്വ​​​വും ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ.

ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, രാ​​​ജ​​​സ്ഥാ​​​ൻ, യു​​​പി, ഡ​​​ൽ​​​ഹി, ജ​​​മ്മു കാ​​​ശ്മീ​​​ർ, ഛത്തീ​​​സ്ഗ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ക്രൈ​​​സ്ത​​​വ പു​​​രോ​​​ഹി​​​ത​​​രും വി​​​ശ്വാ​​​സി​​​ക​​​ളും വ്യാ​​​പ​​​ക​​​മാ​​​യി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ക​​​ഴി​​​ഞ്ഞ ക്രി​​​സ്മ​​​സ് ദി​​​ന​​​ത്തി​​​ൽ കേ​​​ക്കു​​​മാ​​​യി അ​​​ര​​​മ​​​ന​​​ക​​​ൾ ക​​​യ​​​റി​​​യി​​​റ​​​ങ്ങി​​​യ ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ ഇ​​​ത്ത​​​വ​​​ണ അ​​​തി​​​ന് മു​​​തി​​​രാ​​​തി​​​രു​​​ന്ന​​​ത് ഈ ​​​ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലെ കു​​​റ്റ​​​ബോ​​​ധം കൊ​​​ണ്ടാ​​​ണോ എ​​​ന്ന് ഹ​​​സ​​​ൻ ചോ​​​ദി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ ക്രൈ​​​സ്ത​​​വ സ​​​ഭ​​​യു​​​മാ​​​യി ഒ​​​ളി​​​ഞ്ഞും തെ​​​ളി​​​ഞ്ഞും സ​​​ഹ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന ബി​​​ജെ​​​പി നേ​​​തൃ​​​ത്വം അ​​​വ​​​രു​​​ടെ ദേ​​​ശീ​​​യ​​​നേ​​​തൃ​​​ത്വ​​​ത്തോ​​​ട് എ​​​ന്തു​​​കൊ​​​ണ്ട് ഈ ​​​ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ക്കു​​​ന്നി​​​ല്ല. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​വം​​​ബ​​​ർ വ​​​രെ 706 ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ക്രൈ​​​സ്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​ന്നു. അ​​​ക്ര​​​മി​​​ക​​​ളാ​​​യ സം​​​ഘ​​​പ​​​രി​​​വാ​​​ർ​​​കാ​​​ർ​​​ക്കെ​​​തി​​​രേ ചെ​​​റു​​​വി​​​ര​​​ൽ അ​​​ന​​​ക്കാ​​​ൻ ബി​​​ജെ​​​പി ഭ​​​ര​​​ണ​​​കൂ​​​ടം ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല.

ക്രി​​​സ്മ​​​സ് അ​​​വ​​​ധി ദി​​​വ​​​സം സ്കൂ​​​ൾ പ്ര​​​വൃ​​​ത്തി ദി​​​ന​​​മാ​​​ക്കി യു​​​പി​​​യി​​​ലെ യോ​​​ഗി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​തി​​​ലും വി​​​ദ്വേ​​​ഷ രാ​​​ഷ്‌​​​ട്രീ​​​യം പ്ര​​​ക​​​ട​​​മാ​​​ണ്. മ​​​ത​​​സ്വാ​​​ത​​​ന്ത്ര​​​വും സ​​​ഞ്ചാ​​​ര സ്വാ​​​ത​​​ന്ത്ര്യ​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്പോ​​​ഴാ​​​ണ് രാ​​​ജ്യ​​​ത്തെ ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ​​​ക്ക് സന്ന്യാസവ​​​സ്ത്രം ഒ​​​ഴി​​​വാ​​​ക്കി യാ​​​ത്ര ചെ​​​യ്യേ​​​ണ്ടി വ​​​ന്ന​​​ത്.

രാ​​​ജ്യ​​​ത്തി​​​ന്‍റെ ബ​​​ഹു​​​സ്വ​​​ര​​​ത​​​യെ ത​​​ക​​​ർ​​​ക്കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ എ​​​ല്ലാ മ​​​തേ​​​ത​​​ര​​​വി​​​ശ്വാ​​​സി​​​ക​​​ളും പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി രം​​​ഗ​​​ത്തി​​​റ​​​ങ്ങ​​​ണ​​​മെ​​​ന്നും എം.​​​എം. ഹ​​​സ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

National

കേന്ദ്രബജറ്റ്: സാന്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി സാ​​​ന്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

നീ​​​തി ആ​​​യോ​​​ഗ് ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ, നീ​​​തി ആ​​​യോ​​​ഗ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ സു​​​മ​​​ൻ ബെ​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ബ​​​ജ​​​റ്റി​​​ലെ പ്ര​​​ധാ​​​ന ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യി.

സാ​​​ന്പ​​​ത്തി​​​ക, കാ​​​ർ​​​ഷി​​​ക, എം​​​എ​​​സ്എം​​​ഇ, ഉ​​​ത്പാ​​​ദ​​​നം, സ്റ്റാ​​​ർ​​​ട്ട​​​പ്, ബാ​​​ങ്കിം​​​ഗ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ന്‍റെ പ്ര​​​മേ​​​യം"ആ​​​ത്മ​​​നി​​​ർ​​​ഭ​​​ര​​​ത​​​യും ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​വും: വി​​​ക​​​സി​​​ത ഭാ​​​ര​​​ത​​​ത്തി​​​നു​​​ള്ള അ​​​ജ​​​ൻ​​​ഡ' എ​​​ന്ന​​​താ​​​യി​​​രു​​​ന്നു.

ചൈ​​​ന അ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി ആ​​​ശ്ര​​​യ​​​ത്വം കു​​​റ​​​ച്ച് ച​​​ര​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും സേ​​​വ​​​ന ക​​​യ​​​റ്റു​​​മ​​​തി വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ത​​​ന്ത്ര​​​ങ്ങ​​​ൾ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യെ​​​ന്നാ​​​ണു സൂ​​​ച​​​ന.

യു​​​ദ്ധ​​​ങ്ങ​​​ളു​​​ടെ​​​യും ആ​​​ഗോ​​​ള അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ന്‍റെ​​​യും രൂ​​​പ​​​യു​​​ടെ വി​​​ല​​​യി​​​ടി​​​വി​​​ന്‍റെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലു​​​ള്ള 2026-27 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​ഭാ​​​വി​​​യെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്.

National

കാലാൾപ്പടയുടെ ഗുണ്ടായിസം മോദി അവസാനിപ്പിക്കണം: കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു രാ​ജ്യ​ത്തു​ട​നീ​ളം ക്രൈ​സ്ത​വ​ർ​ക്കു നേ​രേയു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി​ജെ​പി സ​ർ​ക്കാ​രി​നെ​യും രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് കോ​ണ്‍ഗ്ര​സ്.

കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​ള്ളി​യി​ൽ പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ നാം ​കാ​ണി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​ള്ളി​യി​ൽ പോ​കു​മെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​ൾപ്പ​ട​യാ​ളി​ക​ൾ ഗു​ണ്ടാ​യി​സ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത് നാം ​കാ​ണു​ക​യാ​ണെ​ന്നും കോ​ണ്‍ഗ്ര​സി​ന്‍റെ മാ​ധ്യ​മ​വി​ഭാ​ഗം ത​ല​വ​നാ​യ പ​വ​ൻ ഖേ​ര വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​ക​രി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ത​ന്നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും കാ​ലാ​ൾപ്പ​ട​യാ​ളി​ക​ളെ നി​ല​യ്ക്കു​നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ ക്രി​സ്മ​സ് ദി​ന​ത്തി​ൽ പ​ള്ളി​യി​ൽ പോ​കു​ന്ന വേ​ഷം​കെ​ട്ട​ൽ ന​ട​ത്ത​രു​തെ​ന്നും പ​വ​ൻ പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ ക​ഴി​ഞ്ഞ ര​ണ്ടു​മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​ത ആ​ക്ര​മ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ ബി​ജെ​പി സ​ർ​ക്കാ​രി​നെ​യും പ​വ​ൻ ഖേ​ര രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ മോ​ദി​യു​ടെ “ന്യൂ ​ഇ​ന്ത്യ​’യി​ലെ "ന്യൂ ​നോ​ർ​മ​ൽ'​ആകി​ല്ലെ​ന്നു’ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പ​വ​ൻ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നു സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​പ്പോ​ൾ ഇ​ന്ത്യ​ക്കു പു​റ​ത്തെ ഹൈ​ന്ദ​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​പ്പ​റ്റി സം​സാ​രി​ക്കാ​ൻ അ​വ​ർ​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നും പ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​ത്സ​വ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ, അ​ത് ഹി​ന്ദു​ക്ക​ളു​ടെ ഉ​ത്സ​വ​ങ്ങ​ളാ​ണെ​ങ്കി​ലും മു​സ്‌​ലിം​ക​ളു​ടേ​തോ ക്രൈ​സ്ത​വ​രു​ടേ​തോ ആ​ണെ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടേ​താ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന പ്ര​വ​ണ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.

രാ​മ​ന​വ​മി​യി​ലോ ഹ​നു​മാ​ൻ ജ​യ​ന്തി​യി​ലോ ഒ​രുകൂ​ട്ടം ബ​ജ്‌രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രോ വി​ശ്വഹി​ന്ദു പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​രോ മു​സ്‌​ലിം പ​ള്ളി​ക്കു പു​റ​ത്തു​പോ​യി പ്ര​കോ​പ​ന​മു​ണ്ടാ​ക്കു​ന്ന പാ​ട്ടു​ക​ൾ വ​ച്ച് അ​വി​ടെ ആ​ടി​പ്പാ​ടു​ന്ന കാ​ര്യം കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചൂ​ണ്ടി​ക്കാ​ണി​ച്ചു.

National

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ദേവാലയത്തിലെത്തി പ്രധാനമന്ത്രി; പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു

ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെ ക്രിസ്മസ് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. തുടർന്ന് രാജ്യത്തിനും പ്രധാനമന്ത്രിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.

സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിച്ചാണ് ഈ ശുശ്രൂഷ നടത്തിയതെന്നും ക്രിസ്മസിന്‍റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യവും സത്‌സ്വഭാവവും പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

രാജ്യത്ത് പലയിടങ്ങളിലും ക്രിസ്മസ് കാരൾ സംഘങ്ങൾക്കും വിശ്വാസികൾക്കും നേരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ദേവാലയസന്ദർശനമെന്നതും ശ്രദ്ധേയമാണ്.

 

 

 

National

ഇന്ത്യ-ന്യൂസിലൻഡ് വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യും ന്യൂ​​​സി​​​ല​​​ൻ​​​ഡും ത​​​മ്മി​​​ലു​​​ള്ള സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​ർ(​​​എ​​​ഫ്‌​​​ടി​​​എ) യാ​​​ഥാ​​​ർ​​​ഥ്യ​​​ത്തി​​​ലേ​​​ക്ക്.

ന്യൂ​​​സി​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ക്രി​​​സ്റ്റ​​​ഫ​​​ർ ല​​​ക്സ​​​ണു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി ന​​​ട​​​ത്തി​​​യ ടെ​​​ലി​​​ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​നു​​​ ശേ​​​ഷ​​​മാ​​​ണ് സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര ക​​​രാ​​​റി​​​നാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും വ്യാ​​​പാ​​​രം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കു​​​ന്ന ക​​​രാ​​​ർ മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം ഒ​​​പ്പി​​​ടു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

ഒ​​​മാ​​​ൻ, യു​​​കെ, യൂ​​​റോ​​​പ്യ​​​ൻ സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഇ​​​എ​​​ഫ്ടി​​​എ രാ​​​ജ്യ​​​ങ്ങ​​​ൾ), യു​​​എ​​​ഇ, ഓ​​​സ്ട്രേ​​​ലി​​​യ, മൗ​​​റീ​​​ഷ്യ​​​സ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം സ​​​മീ​​​പ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ ഒ​​​പ്പി​​​ടു​​​ന്ന ഏ​​​ഴാ​​​മ​​​ത്തെ സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​റാണ് ​​​ന്യൂ​​​സി​​​ല​​​ൻ​​​ഡു​​​മാ​​​യു​​​ള്ള​​​ത്.

ഈ ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ൽ ല​​​ക്സ​​​ണ്‍ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ക​​​രാ​​​ർ സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. ഒ​​​ന്പ​​​ത് മാ​​​സ​​​മെ​​​ന്ന റെ​​​ക്കോ​​​ർ​​​ഡ് സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ലാ​​​ണ് എ​​​ഫ്ടി​​​എ അ​​​ന്തി​​​മ​​​മാ​​​കു​​​ന്ന​​​തെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.

സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രക്ക​​​രാ​​​ർ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​രപ​​​ങ്കാ​​​ളി​​​ത്തം ആ​​​ഴ​​​ത്തി​​​ലാ​​​ക്കു​​​മെ​​​ന്നും നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​മെ​​​ന്നും ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും സം​​​രം​​​ഭ​​​ക​​​ർ, ക​​​ർ​​​ഷ​​​ക​​​ർ, ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ൾ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, യു​​​വാ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് ഗു​​​ണം ചെ​​​യ്യു​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ക​​​രാ​​​ർ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യി​​​ക്ക​​​ഴി​​​ഞ്ഞാ​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ല്ലാ ക​​​യ​​​റ്റു​​​മ​​​തി​​​ക​​​ൾ​​​ക്കും തീ​​​രു​​​വ ഒ​​​ഴി​​​വാ​​​ക്കി ന്യൂ​​​സി​​​ല​​​ൻ​​​ഡ് ഡ്യൂ​​​ട്ടി ഫ്രീ ​​​വ്യാ​​​പാ​​​രം അ​​​നു​​​വ​​​ദി​​​ക്കും. പ​​​ക​​​ര​​​മാ​​​യി ഇ​​​ന്ത്യ​​​യും തീ​​​രു​​​വ ഉ​​​ദാ​​​ര​​​വ​​​ത്ക​​​ര​​​ണം വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന 95 ശ​​​ത​​​മാ​​​നം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും തീ​​​രു​​​വ​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യു​​​ക​​​യോ കു​​​റ​​​യ്ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണി​​​തെ​​​ന്ന് ല​​​ക്സ​​​ണ്‍ പ​​​റ​​​ഞ്ഞു.

നൂ​​​റു ശ​​​ത​​​മാ​​​നം ഡ്യൂ​​​ട്ടി ഫ്രീ ​​​വ്യാ​​​പാ​​​രം ന്യൂ​​​സി​​​ല​​​ൻ​​​ഡ് തു​​​റ​​​ന്നു​​​ന​​​ൽ​​​കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യി​​​ലെ തൊ​​​ഴി​​​ൽ കേ​​​ന്ദ്രീ​​​കൃ​​​ത മേ​​​ഖ​​​ല​​​ക​​​ളാ​​​യ ടെ​​​ക്സ്റ്റൈ​​​ൽ, ലെ​​​ത​​​ർ, ചെ​​​രി​​​പ്പു​​​ക​​​ൾ, സ​​​മു​​​ദ്രോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ, കൈ​​​ത്ത​​​റി-​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, വാ​​​ഹ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ഗു​​​ണ​​​ക​​​ര​​​മാ​​​കും. ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര, കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ പാ​​​ലു​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ചി​​​ല പ​​​ച്ച​​​ക്ക​​​റി, പ​​​ഞ്ച​​​സാ​​​ര, റ​​​ബ​​​ർ, കൃ​​​ത്രി​​​മ തേ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ ക​​​രാ​​​റി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക് താ​ത്കാ​ലി​ക വീ​സ

നൈ​​​പു​​​ണ്യ​​​ജോ​​​ലി​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന 5000 ഇ​​​ന്ത്യ​​​ൻ പ്രൊ​​​ഫ​​​ഷ​​​ണ​​​ലുകളെ മൂ​​​ന്നു​​​വ​​​ർ​​​ഷം വ​​​രെ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ൽ ത​​​ങ്ങാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന താ​​​ത്കാ​​​ലി​​​ക തൊ​​​ഴി​​​ൽ എ​​​ൻ​​​ട്രി വീ​​​സ​​​ക​​​ളും ക​​​രാ​​​ർ പ്ര​​​ദാ​​​നം ചെ​​​യ്യും. ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന എ​​​ണ്ണ​​​ത്തി​​​ലു​​​ള്ള പ​​​രി​​​ധി ക​​​രാ​​​ർ ഒ​​​ഴി​​​വാ​​​ക്കാനും പ​​​ഠ​​​ന​​​ത്തി​​​നി​​​ട​​​യി​​​ൽ ആ​​​ഴ്ച​​​യി​​​ൽ 20 മ​​​ണി​​​ക്കൂ​​​ർ വ​​​രെ ജോ​​​ലി ചെ​​​യ്യാ​​​നും ക​​​രാ​​​ർ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു.

ഇ​​​തി​​​നോ​​​ടൊ​​​പ്പം ശാ​​​സ്ത്ര, സാ​​​ങ്കേ​​​തി​​​ക, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് (എ​​​സ്ടി​​​ഇ​​​എം) മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​രം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് മൂ​​​ന്നു വ​​​ർ​​​ഷം വ​​​രെ​​​യു​​​ള്ള പ​​​ഠ​​​നാ​​​ന​​​ന്ത​​​ര തൊ​​​ഴി​​​ൽ വീ​​​സ​​​ക​​​ളും ക​​​രാ​​​ർ ന​​​ൽ​​​കു​​​ന്നു.

National

നീ​തി തേ​ടി ന​രേ​ന്ദ്ര​മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കും ക​ത്ത​യ​ച്ച് ഹാ​ജി മ​സ്താ​ന്‍റെ മ​ക​ൾ

മും​ബൈ: നീ​തി തേ​ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കും ക​ത്ത​യ​ച്ച് മും​ബൈ​യെ വി​റ​പ്പി​ച്ച അ​ധോ​ലോ​ക നാ​യ​ക​ൻ ഹാ​ജി മ​സ്താ​ന്‍റെ മ​ക​ൾ ഹ​സീ​ൻ മ​സ്താ​ൻ മി​ർ​സ.

ശൈ​ശ​വ വി​വാ​ഹം, ലൈം​ഗീ​കാ​തി​ക്ര​മം, സ്വ​ത്ത് ത​ട്ടി​യെ​ടു​ക്ക​ൽ എ​ന്നി​വ താ​ൻ നേ​രി​ട്ടു​വെ​ന്നും ഇ​തി​നെ​തി​രെ താ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും ഹ​സീ​ൻ മ​സ്താ​ൻ ക​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

1996ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കും മു​ൻ​പ് അ​മ്മാ​വ​ന്‍റെ മ​ക​നെ കൊ​ണ്ട് ത​ന്നെ നി​ർ​ബ​ന്ധി​ച്ച് വി​വാ​ഹം ക​ഴി​പ്പി​ച്ചു​വെ​ന്ന് ഹ​സീ​ന പ​റ​യു​ന്നു. ഇ​യാ​ൾ ത​ന്നെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നും സ്വ​ത്തു​ക്ക​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും പ​ല​ത​വ​ണ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് ഹ​സീ​ന്‍റെ പ​രാ​തി.

ത​നി​ക്ക് മു​ൻ​പേ എ​ട്ടു​പേ​രെ ഇ​യാ​ൾ വി​വാ​ഹം ക​ഴി​ച്ചി​രു​ന്ന​താ​യും മൂ​ന്ന് പ്രാ​വ​ശ്യം താ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ഹ​സീ​ൻ വ്യ​ക്ത​മാ​ക്കി. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ധോ​ലോ​ക നാ​യ​ക​നാ​യി​രു​ന്ന ഹാ​ജി മ​സ്താ​ൻ 1994 ജൂ​ൺ 25 ന് ​ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​രി​ച്ച​ത്.

National

മ​​​മ​​​ത ജനങ്ങ​​​ൾ​​​ക്കു ഭാ​​​ര​​​മാ​​​യെന്ന് പ്രധാനമന്ത്രി മോദി

കോ​​​ൽ​​​ക്ക​​​ത്ത: തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഭ​​​ര​​​ണം സം​​​സ്ഥാ​​​ന​​​ത്തെ വി​​​ക​​​സ​​​നം ത​​​ട​​​യു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നരേന്ദ്ര മോദി.

അ​​​ഴി​​​മ​​​തി​​​യി​​​ലൂ​​​ടെ മ​​​മ​​​ത സ​​​ർ​​​ക്കാ​​​ർ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ഭാ​​​ര​​​മാ​​​യെ​​​ന്നും അദ്ദേഹം ആ​​​രോ​​​പി​​​ച്ചു. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ നാ​​​ദി​​​യ ജി​​​ല്ല​​​യി​​​ലെ താ​​​ഹെ​​​ര്‍പു​​​രി​​​ൽ റാലിയെ സം​​​ബോ​​​ധ​​​ന ചെയ്യുകയായിരുന്നു മോദി.

അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​ത് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ആ​​​ണ്. അ​​​തു​​​കൊ​​​ണ്ടാ​​​ണ് സ​​​മ​​​ഗ്ര വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തെ (എ​​​സ്‌​​​ഐ​​​ആ​​​ര്‍) അ​​​വ​​​ര്‍ എ​​​തി​​​ര്‍ക്കു​​​ന്ന​​​തെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഇ​​​ന്ന​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​സാ​​​മി​​​ലെ​​​ത്തി. നി​​​​ര​​​​വ​​​​ധി പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​ത്തി​​​നൊ​​​പ്പം ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​വും പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലു​​​ണ്ട്.

സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ ആ​​​​സാ​​​​മി​​​​ന്‍റെ ആ​​​​ദ്യ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഗോ​​​​പി​​​​നാ​​​​ഥ് ബ​​​​ർ​​​​ദൊ​​​​ളോ​​​​യി​​​​യു​​​​ടെ 80 അ​​​​ടി ഉ​​​​യ​​​​ര​​​​മു​​​​ള്ള പ്ര​​​​തി​​​​മ മോ​​​​ദി അ​​​​നാ​​​​ച്ഛാ​​​​ദ​​​​നം ചെ​​​​യ്തു.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ന്ത​​​​രി​​​​ച്ച പ്ര​​​​ശ​​​​സ്ത ശി​​​​ൽ​​​​പി റം ​​​​സു​​​​ത​​​​ർ രൂ​​​​പ​​​​ക​​​​ൽ​​​​പ​​​​ന ചെ​​​​യ്ത ശി​​​​ൽ​​​​പ​​​​മാ​​​​ണി​​​​ത്. കൂ​​​​ടാ​​​​തെ, 4000 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ലോ​​​​ക​​​​പ്രി​​​​യ ഗോ​​​​പി​​​​നാ​​​​ഥ് ബ​​​​ർ​​​​ദോ​​​​ളോ​​​​യ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ ടെ​​​​ർ​​​​മി​​​​ന​​​​ലും മോ​​​​ദി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

National

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും മെ​​​സി​​​യും പു​​​ക​​​മ​​​ഞ്ഞി​​​ൽ കു​​​ടു​​​ങ്ങി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ ദി​​​വ​​​സേ​​​ന അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന അ​​​ന്ത​​​രീ​​​ക്ഷ മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ആ​​​ഘാ​​​തം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യും അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ഫു​​​ട്ബോ​​​ൾ ഇ​​​തി​​​ഹാ​​​സം ല​​​യ​​​ണ​​​ൽ മെ​​​സി​​​യും ഇ​​​ന്ന​​​ലെ അ​​​നു​​​ഭ​​​വി​​​ച്ചു.

മ​​​ലി​​​നീ​​​ക​​​ര​​​ണം മൂ​​​ല​​​മു​​​ള്ള പു​​​ക​​​മ​​​ഞ്ഞ് രൂ​​​ക്ഷ​​​മാ​​​യ ഇ​​​ന്ന​​​ലെ രാ​​​ജ്യ​​​ത്തെ വ്യോ​​​മ, റെ​​​യി​​​ൽ ഗ​​​താ​​​ഗ​​​തം താ​​​റു​​​മാ​​​റാ​​​യ​​​പ്പോ​​​ൾ മെ​​​സി​​​യും മോ​​​ദി​​​യും സ​​​ഞ്ച​​​രി​​​ക്കേ​​​ണ്ട വി​​​മാ​​​ന​​​ങ്ങ​​​ളെ​​​യും അ​​​തു ബാ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ മൂ​​​ലം ഡ​​​ൽ​​​ഹി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ മാ​​​ത്രം നൂ​​​റി​​​ല​​​ധി​​​കം വി​​​മാ​​​ന​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​പ്പോ​​​ൾ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കെ​​​ത്തു​​​ന്ന​​​തും പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തു​​​മാ​​​യ നൂ​​​റി​​​ല​​​ധി​​​കം ട്രെ​​​യി​​​നു​​​ക​​​ൾ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം വൈ​​​കു​​​ക​​​യും ചെ​​​യ്തു.

ഇ​​​ന്ത്യ ടൂ​​​ർ 2025ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു പ​​​റ​​​ക്കാ​​​നൊ​​​രു​​​ങ്ങി​​​യ ല​​​യ​​​ണ​​​ൽ മെ​​​സി​​​യു​​​ടെ ചാ​​​ർ​​​ട്ടേ​​​ഡ് വി​​​മാ​​​നം ക​​​ന​​​ത്ത പു​​​ക​​​മ​​​ഞ്ഞി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വൈ​​​കി​​​യ​​​തു​​​മൂ​​​ലം മെ​​​സി​​​ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം മും​​​ബൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ കു​​​ടു​​​ങ്ങി​​​.

ഉ​​​ച്ച​​​യോ​​​ടെ ഡ​​​ൽ​​​ഹി​​​യി​​​ൽ എ​​​ത്തേ​​​ണ്ടി​​​യി​​​രു​​​ന്ന മെ​​​സി, അ​​​രു​​​ണ്‍ ജ​​​യ്‌​​​റ്റ്‌ലി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​പ്പോ​​​ൾ വൈ​​​കു​​​ന്നേ​​​രം നാ​​​ല​​​ര​​​യാ​​​യി. ജോ​​​ർ​​​ദാ​​​ൻ, എ​​​ത്യോ​​​പ്യ, ഒ​​​മാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യു​​​ടെ വി​​​മാ​​​നം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ട​​​ര​​​യോ​​​ടെ പു​​​റ​​​പ്പെ​​​ടേ​​​ണ്ട​​​താ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും മോ​​​ശം ദൃ​​​ശ്യ​​​പ​​​ര​​​ത മൂ​​​ലം 9.30നാ​​​ണ് വി​​​മാ​​​നം പു​​​റ​​​പ്പെ​​​ട്ട​​​ത്.

470 എ​​​ന്ന "ഗു​​​രു​​​ത​​​ര’വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ലെ ശ​​​രാ​​​ശ​​​രി വാ​​​യു​​​ നി​​​ല​​​വാ​​​രസൂ​​​ചി​​​ക (എ​​​ക്യു​​​ഐ). അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തെ ചെ​​​റു​​​ക്കാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ൾ ഓ​​​ണ്‍ലൈ​​​നാ​​​ക്കു​​​ക​​​യും നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​രോ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തു.

മ​​​ലി​​​നീ​​​ക​​​ര​​​ണം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ വീ​​​ഡി​​​യോ കോ​​​ണ്‍ഫ​​​റ​​​ൻ​​​സി​​​ലൂ​​​ടെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്തും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

International

ഇ​ന്ത്യ​യും യു​എ​സും തു​ട​ര്‍​ന്നും ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കും; ട്രം​പു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ്യാ​പാ​രം, സാ​ങ്കേ​തി​ക​വി​ദ്യ, ഊ​ർ​ജം, പ്ര​തി​രോ​ധം, സു​ര​ക്ഷ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വി​ക​സി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഫോ​ണി​ലൂ​ടെ ച​ർ​ച്ച ചെ​യ്ത​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ഫോ​ൺ​സം​ഭാ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വി​വ​രം പ​ങ്കു​വ​ച്ചു. എ​ക്സി​ലൂ​ടെ​യാ​ണ് ട്രം​പു​മാ​യി ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യെ​ന്ന കാ​ര്യം മോ​ദി അ​റി​യി​ച്ച​ത്.

"യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പു​മാ​യി വ​ള​രെ ഊ​ഷ്മ​ള​മാ​യൊ​രു സം​ഭാ​ഷ​ണം ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ളി​ലെ പു​രോ​ഗ​തി ഞ​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്തു. പ്രാ​ദേ​ശി​ക​വും അ​ന്ത​ര്‍​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ര്‍​ച്ച​ചെ​യ്തു. ആ​ഗോ​ള​സ​മാ​ധാ​ന​ത്തി​നും സു​സ്ഥി​ര​ത​യ്ക്കും സ​മൃ​ദ്ധി​ക്കു​മാ​യി ഇ​ന്ത്യ​യും യു​എ​സും തു​ട​ര്‍​ന്നും ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കും'.- ന​രേ​ന്ദ്ര​മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

National

ഗോ​വ തീ​പി​ടി​ത്തം: അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം

ന്യൂ​ഡ​ൽ​ഹി: ഗോ​വ തീ​പി​ടു​ത്ത​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ​വ​ര്‍​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു

ബാ​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​ര്‍ എ​ത്ര​യും പെ​ട്ട​ന്ന് സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഗോ​വ മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​പ​ക​ട​ത്തി​ല്‍ രാ​ഷ്ട്ര​പ​തി ദൗ​പ​തി മു​ര്‍​മു​വും ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ബാ​ധി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കൊ​പ്പ​മെ​ന്നും പ​രി​ക്കേ​റ്റ​വ​ര്‍ എ​ത്ര​യും പെ​ട്ട​ന്ന് സു​ഖം പ്രാ​പി​ക്കാ​ന്‍ പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

ഗോ​വ​യി​ലെ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ വ​ന്‍ തീ​പി​ടു​ത്ത​ത്തി​ല്‍ 25 പേ​രാ​ണ് മ​രി​ച്ച​ത്. ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. നോ​ര്‍​ത്ത് ഗോ​വ​യി​ലെ അ​ര്‍​പോ​റ​യി​ലാ​ണ് സം​ഭ​വം. റോ​മി​യോ ലെ​യ്നി​ലെ ബി​ര്‍​ച്ച് നൈ​റ്റ്ക്ല​ബി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

International

ഭ​ർ​ത്താ​വ് ഡ​ൽ​ഹി​യി​ൽ ര​ണ്ടാം വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്നു​വെ​ന്ന് പാ​ക് യു​വ​തി; പ്ര​ധാ​ന​മ​ന്ത്രി​യോ​ട് സ​ഹാ​യം തേ​ടി

ക​റാ​ച്ചി: ത​ന്നെ പാ​ക്കി​സ്ഥാ​നി​ൽ ഉ​പേ​ക്ഷി​ച്ച ഭ​ർ​ത്താ​വ് ഡ​ൽ​ഹി​യി​ൽ ര​ഹ​സ്യ​മാ​യി ര​ണ്ടാ​മ​ത് വി​വാ​ഹം ക​ഴി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി രം​ഗ​ത്ത്.

ത​നി​ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് യു​വ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന വി​ഡി​യോ പു​റ​ത്തു​വ​ന്നു. പാ​ക്കി​സ്ഥാ​നി സ്വ​ദേ​ശി​നി​യാ​യ നി​കി​ത​യാ​ണ് വി​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ക​റാ​ച്ചി സ്വ​ദേ​ശി​നി​യാ​ണ് ഇ​വ​ർ.

ദീ​ർ​ഘ​കാ​ല വീ​സ​യി​ൽ ഇ​ൻ​ഡോ​റി​ൽ താ​മ​സി​ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ വം​ശ​ജ​നാ​യ വി​ക്രം നാ​ഗ്ദേ​വി​നെ 2020 ജ​നു​വ​രി 26ന് ​ക​റാ​ച്ചി​യി​ൽ വ​ച്ച് ഹൈ​ന്ദ​വാ​ചാ​ര​പ്ര​കാ​രം വി​വാ​ഹം ക​ഴി​ച്ച​താ​യി നി​കി​ത പ​റ​യു​ന്നു. ഒ​രു മാ​സം ക​ഴി​ഞ്ഞ് വി​ക്രം നി​കി​ത​യെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്‍റെ ജീ​വി​തം കീ​ഴ്മേ​ൽ മ​റി​ഞ്ഞ​താ​യി നി​കി​ത പ​റ​യു​ന്നു.

വീ​സ​യി​ൽ സാ​ങ്കേ​തി​ക പ്ര​ശ്ന​മു​ണ്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് 2020 ജൂ​ലൈ ഒ​ൻ​പ​തി​ന് നി​ർ​ബ​ന്ധി​ച്ച് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​ച്ച​താ​യി നി​കി​ത പ​റ​യു​ന്നു. തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ വി​ക്രം ശ്ര​മി​ച്ചി​ല്ല. ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ക്കി വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നി​ര​സി​ച്ച​താ​യി നി​കി​ത ആ​രോ​പി​ക്കു​ന്നു.

‌ത​നി​ക്കു നേ​രി​ട്ട സം​ഭ​വ​ത്തെ​ക്കു​റി​ച്ചും അ​വ​ർ വി​ഡി​യോ​യി​ൽ വി​വ​രി​ച്ചു. "പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഭ​ർ​തൃ​വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ അ​വ​രു​ടെ പെ​രു​മാ​റ്റം പൂ​ർ​ണ​മാ​യും മാ​റി​യി​രു​ന്നു. ഭ​ർ​ത്താ​വി​നു മ​റ്റൊ​രു ബ​ന്ധ​മു​ണ്ടെ​ന്നു ഞാ​ൻ മ​ന​സി​ലാ​ക്കി. ഭ​ർ​തൃ​പി​താ​വി​നോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞു. ആ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​വി​ഹി​ത ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​തി​ലൊ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്.'–​നി​കി​ത പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് പാ​ക്കി​സ്ഥാ​നി​ലേ​ക്കു മ​ട​ങ്ങാ​ൻ വി​ക്രം നി​ർ​ബ​ന്ധി​ച്ചെ​ന്നും ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലേ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നും നി​കി​ത ആ​രോ​പി​ച്ചു. ക​റാ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷ​മാ​ണ് ഡ​ൽ​ഹി​യി​ലു​ള്ള ഒ​രു സ്ത്രീ​യു​മാ​യി വി​ക്രം ര​ണ്ടാ​മ​തൊ​രു വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് നി​കി​ത ക​ണ്ടെ​ത്തി​യ​ത്.

2025 ജ​നു​വ​രി 27ന് ​നി​കി​ത രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി. ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്നാ​ണ് യു​വ​തി വി​ഡി​യോ സ​ന്ദേ​ശ​വു​മാ​യി എ​ത്തി​യ​ത്.

National

ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വാനം; ഭരണഘടന സംരക്ഷിക്കുമെന്ന് രാഹുൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ന​​​മ്മു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ മൂ​​​ല്യ​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​തി​​​ബ​​​ദ്ധ​​​ത ന​​​മു​​​ക്ക് ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​മെ​​​ന്ന്, ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ന്തി​​​മ​​​രൂ​​​പ​​​ത്തി​​​ന് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ നി​​​ർ​​​മാ​​​ണ​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ൽ ആ​​​ഹ്വാ​​​നം ചെ​​​യ്ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. ന​​​മ്മു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ന​​​മ്മു​​​ടെ അ​​​ന്ത​​​സി​​​നും സ​​​മ​​​ത്വ​​​ത്തി​​​നും സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്നും മോ​​​ദി എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​തു ന​​​മ്മെ ശ​​​ക്തീ​​​ക​​​രി​​​ക്കു​​​ന്പോ​​​ഴും പൗ​​​ര​​​ന്മാ​​​രെ​​​ന്ന നി​​​ല​​​യി​​​ൽ ന​​​മ്മു​​​ടെ ക​​​ട​​​മ​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഈ ​​​ക​​​ട​​​മ​​​ക​​​ൾ നി​​​റ​​​വേ​​​റ്റാ​​​ൻ നാം ​​​എ​​​പ്പോ​​​ഴും ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും ശ​​​ക്ത​​​മാ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ​​​യാ​​​ണ് ഈ ​​​ക​​​ട​​​മ​​​ക​​​ളെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന വെ​​​റു​​​മൊ​​​രു പു​​​സ്ത​​​കം മാ​​​ത്ര​​​മ​​​ല്ലെ​​​ന്നും രാ​​​ജ്യ​​​ത്തെ എ​​​ല്ലാ പൗ​​​ര​​​ന്മാ​​​ർ​​​ക്കു​​​മു​​​ള്ള വി​​​ശു​​​ദ്ധ​​​മാ​​​യ വാ​​​ഗ്ദാ​​​ന​​​മാ​​​ണെ​​​ന്നും ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി എ​​​ക്സി​​​ൽ കു​​​റി​​​ച്ചു. ജാ​​​തി​​​യോ മ​​​ത​​​മോ പ്ര​​​ദേ​​​ശ​​​മോ ഭാ​​​ഷ​​​യോ സ​​​ന്പ​​​ദ്സ്ഥി​​​തി​​​യോ പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ എ​​​ല്ലാ​​​വ​​​ർ​​​ക്കും തു​​​ല്യ​​​ത​​​യും ബ​​​ഹു​​​മാ​​​ന​​​വും നീ​​​തി​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന വാ​​​ഗ്ദാ​​​ന​​​മാ​​​ണ​​​തെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

""പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഭ​​​ര​​​ണ​​​ഘ​​​ട​​​ന സം​​​ര​​​ക്ഷ​​​ണ ക​​​വ​​​ച​​​മാ​​​ണ്. അ​​​ത് അ​​​വ​​​രു​​​ടെ ശ​​​ക്തി​​​യും എ​​​ല്ലാ പൗ​​​ര​​​ന്മാ​​​രു​​​ടെ​​​യും ശ​​​ബ്‌​​​ദ​​​വു​​​മാ​​​ണ്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന സു​​​ര​​​ക്ഷി​​​ത​​​മാ​​​യി​​​രി​​​ക്കു​​​ന്നി​​​ട​​​ത്തോ​​​ളം എ​​​ല്ലാ ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ​​​യും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും സു​​​ര​​​ക്ഷി​​​ത​​​മാ​​​ണ്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രേ ഒ​​​രു​​​ത​​​ര​​​ത്തി​​​ലു​​​മു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​വു​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ന​​​മു​​​ക്ക് പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ക്കാം.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​ത് എ​​​ന്‍റെ ക​​​ട​​​മ​​​യാ​​​ണ്. അ​​​തി​​​നെ​​​തി​​​രേ​​​യു​​​ള്ള എ​​​ല്ലാ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​മെ​​​തി​​​രേ മു​​​ന്നി​​​ൽ ഞാ​​​നു​​​ണ്ടാ​​​കും''-​​​ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന ചി​​​ത്രം പ​​​ങ്കു​​​വ​​​ച്ചു​​​കൊ​​​ണ്ട് രാ​​​ഹു​​​ൽ എ​​​ക്സി​​​ലെ​​​ഴു​​​തി.

International

ലോകനേതാക്കളെ കണ്ട് പ്രധാനമന്ത്രി

ജൊഹന്നാ​​​സ്ബ​​​ർ​​​ഗ്: ജി 20 ​​​ഉ​​​ച്ച​​​കോ​​​ടി​​ക്കി​​​ടെ ബ്ര​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കെ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

മ​​​ലേ​​​ഷ്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ൻ​​​വ​​​ർ ഇ​​​ബ്രാ​​​ഹിം, ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ൺ, ദ​​​ക്ഷി​​​ണകൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ലീ ​​​ജെ​​​യ്-​​​മ്യു​​​ങ്, ബ്ര​​​സീ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ലൂ​​​യി​​​സ് ഇ​​​നാ​​​സി​​​യോ ലു​​​ല ഡി​​​സി​​​ൽ​​​വ എ​​​ന്നി​​​വ​​​ർ​​​ക്കു​​​ പു​​​റ​​​മേ യു​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അ​​​ന്‍റോ​​​ണി​​​യോ ഗു​​​ട്ടെ​​​റ​​​സു​​​മാ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സം​​​സാ​​​രി​​​ച്ചു.

കെ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​റു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച ഇ​​​ന്ത്യ-​​​യു​​​കെ സൗ​​​ഹൃ​​​ദ​​​ത്തി​​​ന് പു​​​തി​​​യ ഊ​​​ർ​​​ജം പ​​​ക​​​രു​​​മെ​​​ന്ന് കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

National

പുതിയ നാല് തൊഴിൽ കോഡുകൾ പ്രാബല്യത്തിലായെന്ന് കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: 29 കേ​​​ന്ദ്ര തൊ​​​ഴി​​​ൽ​​​നി​​​യ​​​മ​​​ങ്ങ​​​ൾ പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു​​​കൊ​​​ണ്ട് കൊ​​​ണ്ടു​​​വ​​​ന്ന പു​​​തി​​​യ നാ​​​ല് തൊ​​​ഴി​​​ൽ കോ​​​ഡു​​​ക​​​ൾ ഇ​​​ന്ന​​​ലെ​​​മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യ​​​താ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.

സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും സ​​​മ​​​ഗ്ര​​​മാ​​​യ തൊ​​​ഴി​​​ൽ കേ​​​ന്ദ്രീ​​​കൃ​​​ത പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണെ​​​ന്നാ​​​ണ് പു​​​തി​​​യ തൊ​​​ഴി​​​ൽ കോ​​​ഡു​​​ക​​​ളെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി എ​​​ക്സി​​​ൽ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. എ​​​ല്ലാ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും മി​​​നി​​​മം വേ​​​ത​​​നം, സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യ വേ​​​ത​​​നം, നി​​​യ​​​മ​​​ന ക​​​ത്തു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ കോ​​​ഡു​​​ക​​​ളെ​​​ന്ന് കേ​​​ന്ദ്ര തൊ​​​ഴി​​​ൽ മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

വേ​​​ത​​​ന കോ​​​ഡ് (2019), ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ റി​​​ലേ​​​ഷ​​​ൻ​​​സ് കോ​​​ഡ് (2020), സോ​​​ഷ്യ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി കോ​​​ഡ് (2020), ഒ​​​ക്യു​​​പേ​​​ഷ​​​ണ​​​ൽ സേ​​​ഫ്റ്റി, ഹെ​​​ൽ​​​ത്ത് ആ​​​ൻ​​​ഡ് വ​​​ർ​​​ക്കിം​​​ഗ് ക​​​ണ്ടീ​​​ഷ​​​ൻ​​​സ് കോ​​​ഡ് (2020) എ​​​ന്നീ തൊ​​​ഴി​​​ൽ കോ​​​ഡു​​​ക​​​ളാ​​​ണ് പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യ​​​ത്.

പു​​​തി​​​യ നി​​​യ​​​മ​​​ങ്ങ​​​ൾ തൊ​​​ഴി​​​ലാ​​​ളി​​​വി​​​രു​​​ദ്ധ​​​വും തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ൾ​​​ക്ക് അ​​​നു​​​കൂ​​​ല​​​വു​​​മാ​​​ണെ​​​ന്നും വി​​​ശേ​​​ഷി​​​പ്പി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ​​​ത്തു​​​ള്ള പ​​​ത്ത് ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ സം​​​ഘ​​​ട​​​ന​​​ക​​​ൾ കോ​​​ഡു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. തൊ​​​ഴി​​​ൽ നി​​​യ​​​മ​​​ങ്ങ​​​ൾ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തി​​​നെ അ​​​പ​​​ല​​​പി​​​ച്ച് സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച സം​​​ഘ​​​ട​​​ന​​​ക​​​ൾ നാ​​​ല് തൊ​​​ഴി​​​ൽ കോ​​​ഡു​​​ക​​​ൾ തൊ​​​ഴി​​​ലാ​​​ളി ജ​​​ന​​​ത​​​യ്ക്കെ​​​തി​​​രാ​​​യ യു​​​ദ്ധ​​​മാ​​​ണെ​​​ന്നും വി​​​ശേ​​​ഷി​​​പ്പി​​​ച്ചു.

വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​യ്ക്കും പ​​​ണ​​​പ്പെ​​​രു​​​പ്പ​​​ത്തി​​​നു​​​മി​​​ട​​​യി​​​ലെ വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ൾ യ​​​ജ​​​മാ​​​ന-​​​ദാ​​​സ ബ​​​ന്ധ​​​ത്തി​​​ന്‍റെ ചൂ​​​ഷ​​​ണ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​കെ​​​കൊ​​​ണ്ടു​​​പോ​​​കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും യൂ​​​ണി​​​യ​​​നു​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു. തൊ​​​ഴി​​​ൽ നി​​​യ​​​മ​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ സം​​​യു​​​ക്ത കി​​​സാ​​​ൻ മോ​​​ർ​​​ച്ച​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ക​​​ർ​​​ഷ​​​ക​​​രോ​​​ടൊ​​​പ്പം ഈ​​​മാ​​​സം 26ന് ​​​പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നും യൂ​​​ണി​​​യ​​​നു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

കോ​​​ഡു​​​ക​​​ൾ​​​ക്കു കീ​​​ഴി​​​ലെ പു​​​തി​​​യ ശ​​​ന്പ​​​ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പ്ര​​​കാ​​​രം എ​​​ല്ലാ ഐ​​​ടി, ഐ​​​ടി എ​​​നേ​​​ബി​​​ൾ​​​ഡ് സ​​​ർ​​​വീ​​​സ​​​സ് (ഐ​​​ടി​​​ഇ​​​എ​​​സ്) മേ​​​ഖ​​​ല​​​യി​​​ലെ ക​​​ന്പ​​​നി​​​ക​​​ളും എ​​​ല്ലാ മാ​​​സ​​​വും ഏ​​​ഴി​​​നു​​​ള്ളി​​​ൽ ത​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ളം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് നി​​​ഷ്ക​​​ർ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ൾ ത​​​ങ്ങ​​​ളു​​​ടെ തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ സ്ത്രീ​​​ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ‘തു​​​ല്യ ജോ​​​ലി​​​ക്ക് തു​​​ല്യ​​​വേ​​​ത​​​നം’ ന​​​ൽ​​​ക​​​ണം.

വ​​​നി​​​താ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന വേ​​​ത​​​നം നേ​​​ടു​​​ന്ന​​​തി​​​ന് കൂ​​​ടു​​​ത​​​ൽ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി രാ​​​ത്രി ഷി​​​ഫ്റ്റി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ സൃ​​​ഷ്‌​​​ടി​​​ക്ക​​​ണം. ക​​​ന്പ​​​നി​​​ക​​​ൾ പീ​​​ഡ​​​നം, വി​​​വേ​​​ച​​​നം, വേ​​​ത​​​നം സം​​​ബ​​​ന്ധ​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കു സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യ പ​​​രി​​​ഹാ​​​രം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ശ്ചി​​​ത​​​കാ​​​ല ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് സാ​​​മൂ​​​ഹി​​​കസു​​​ര​​​ക്ഷാ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും നി​​​ർ​​​ബ​​​ന്ധി​​​ത നി​​​യ​​​മ​​​ന ക​​​ത്തു​​​ക​​​ളും ഉ​​​റ​​​പ്പു​​​ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും പു​​​തി​​​യ തൊ​​​ഴി​​​ൽ നി​​​യ​​​മ​​​ങ്ങ​​​ൾ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

പ്ര​​​ധാ​​​ന പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ

  • സം​​​ഘ​​​ടി​​​ത, അ​​​സം​​​ഘ​​​ടി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ലെ എ​​​ല്ലാ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും നി​​​ർ​​​ബ​​​ന്ധി​​​ത നി​​​യ​​​മ​​​ന ക​​​ത്തു​​​ക​​​ൾ. ക​​​ത്തു​​​ക​​​ളി​​​ൽ ത​​​സ്തി​​​ക, വേ​​​ത​​​നം, സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ വ്യ​​​ക്ത​​​മാ​​​ക്ക​​​ണം
  • എ​​​ല്ലാ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും മി​​​നി​​​മം വേ​​​ത​​​ന​​​ത്തി​​​നു​​​ള്ള നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശം.
  • 40 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ വാ​​​ർ​​​ഷി​​​ക ആ​​​രോ​​​ഗ്യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ
  • സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി വേ​​​ത​​​നം ന​​​ൽ​​​ക​​​ൽ, വി​​​വേ​​​ച​​​ന​​​പ​​​ര​​​മോ വൈ​​​കി​​​യ​​​തോ ആ​​​യ വേ​​​ത​​​ന​​​രീ​​​തി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ൽ.
  • ഖ​​​ന​​​നം, അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷാ​​​ന​​​ട​​​പ​​​ടി​​​ക​​​ളോ​​​ടും സ​​​മ്മ​​​ത​​​ത്തോ​​​ടും കൂ​​​ടി സ്ത്രീ​​​ക​​​ൾ​​​ക്കു രാ​​​ത്രി ഷി​​​ഫ്റ്റി​​​ൽ ജോ​​​ലി ചെ​​​യ്യാ​​​ൻ അ​​​നു​​​വാ​​​ദം.
  • സാ​​​ധാ​​​ര​​​ണ ജോ​​​ലി​​​സ​​​മ​​​യം പ്ര​​​തി​​​ദി​​​നം എ​​​ട്ടു മ​​​ണി​​​ക്കൂ​​​റും ആ​​​ഴ്ച​​​യി​​​ൽ 48 മ​​​ണി​​​ക്കൂ​​​റു​​​മാ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ സ​​​മ്മ​​​ത​​​ത്തോ​​​ടെ മാ​​​ത്ര​​​മേ ഓ​​​വ​​​ർ​​​ടൈം അ​​​നു​​​വ​​​ദി​​​ക്കൂ, കൂ​​​ടാ​​​തെ സാ​​​ധാ​​​ര​​​ണ നി​​​ര​​​ക്കി​​​ന്‍റെ ഇ​​​ര​​​ട്ടി ശ​​​ന്പ​​​ള​​​വും ല​​​ഭി​​​ക്കും.
  • ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വ്യ​​​ക്തി​​​ക​​​ൾ​​​ക്കു​​​ള്ള സം​​​ര​​​ക്ഷ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ലിം​​​ഗ​​​ഭേ​​​ദ​​​മി​​​ല്ലാ​​​ത്ത തൊ​​​ഴി​​​ൽ വ്യ​​​വ​​​സ്ഥ​​​ക​​​ൾ.

National

സത്യസായി ബാബയുടെ പ്രബോധനം ലക്ഷങ്ങൾക്കു വെളിച്ചമേകിയെന്നു പ്രധാനമന്ത്രി മോദി

പു​​​​​ട്ട​​​​​പ​​​​​ർ​​​​​ത്തി: സ​​​​​ത്യ​​​​​സാ​​​​​യി ബാ​​​​​ബ എ​​​​​ന്ന ആ​​​​​ത്മീ​​​​​യ​​​​​ഗു​​​​​രു​​​​​വി​​​​​ന്‍റെ പ്ര​​​​​ബോ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ൾ 140 രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നാ​​​​​ളു​​​​​ക​​​​​ൾ​​​​​ക്ക് വെ​​​​​ളി​​​​​ച്ച​​​​​മേ​​​​​കി​​​​​യെ​​​​​ന്ന് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി.

പു​​​​​ട്ട​​​​​പ​​​​​ർ​​​​​ത്തി​​​​​യി​​​​​ലെ ആ​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ൽ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച സ​​​​​ത്യ​​​​​സാ​​​​​യി​​​​​ബാ​​​​​ബ​​​​​യു​​​​​ടെ ജ​​​​​ന്മ​​​​​ശ​​​​​താ​​​​​ബ്ദി ആ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു മോ​​​​​ദി. ഏ​​​​​തെ​​​​​ങ്കി​​​​​ലും ആ​​​​​ശ​​​​​യ​​​​​മോ ആ​​​​​ദ​​​​​ർ​​​​​ശ​​​​​മോ അ​​​​​ടി​​​​​ച്ചേ​​​​​ൽ​​​​​പ്പി​​​​​ക്കാ​​​​​ന​​​​​ല്ല സ​​​​​ത്യ​​​​​സാ​​​​​യി ബാ​​​​​ബ ശ്ര​​​​​മി​​​​​ച്ച​​​​​ത്. എ​​​​​ല്ലാ​​​​​വ​​​​​രെ​​​​​യും സ്നേ​​​​​ഹി​​​​​ക്കു​​​​​ക, എ​​​​​ല്ലാ​​​​​വ​​​​​രെ​​​​​യും സേ​​​​​വി​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു ബാ​​​​​ബ​​​​​യു​​​​​ടെ സ​​​​​ന്ദേ​​​​​ശം.

കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ സു​​​​​ക​​​​​ന്യ സ​​​​​മൃ​​​​​ദ്ധി പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ൽ അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​ൻ ഇ​​​​​രു​​​​​പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ത്തി​​​​​ല​​​​​ധി​​​​​കം ശ്രീ ​​​​​സ​​​​​ത്യ​​​​​സാ​​​​​യി കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ൾ മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ന്നു. ദ​​​​​രി​​​​​ദ്ര കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്ക് നൂ​​​​​റു പ​​​​​ശു​​​​​ക്ക​​​​​ളെ ന​​​​​ൽ​​​​​കി​​​​​യ ട്ര​​​​​സ്റ്റി​​​​​ന്‍റെ ഗോ ​​​​​ദാ​​​​​ൻ പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്. 2014ൽ ​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ സാ​​​​​മൂ​​​​​ഹി​​​​​ക സു​​​​​ര​​​​​ക്ഷാ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളി​​​​​ൽ 25 കോ​​​​​ടി പൗ​​​​​ര​​​​​ന്മാ​​​​​രാ​​​​​ണ് പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​യ​​​​​തെ​​​​​ങ്കി​​​​​ൽ ഇ​​​​​ന്ന​​​​​ത് നൂ​​​​​റു​​​​​കോ​​​​​ടി​​​​​യില്‍ എത്തിനി​​​​​ൽ​​​​​ക്കു​​​​​ന്നു.

വി​​​​​ക​​​​​സി​​​​​ത രാ​​​​​ഷ്‌​​​​​ട്ര​​​​​ത്തി​​​​​ലേ​​​​​ക്കു രാ​​​​​ജ്യം വ​​​​​ള​​​​​രു​​​​​ക​​​​​യാ​​​​​ണ്. ത​​​​​ദ്ദേ​​​​​ശീ​​​​​യ​​​​​മാ​​​​​യി നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​റ്റ​​​​​ഴി​​​​​ക്കു​​​​​ന്ന​​​​​തു​​​​​വ​​​​​ഴി ആ​​​​​ത്മ​​​​​നി​​​​​ർ​​​​​ഭ​​​​​ർ ഭാ​​​​​ര​​​​​ത​​​​​മെ​​​​​ന്ന ല​​​​​ക്ഷ്യം സാ​​​​​ക്ഷാ​​​​​ത്ക​​​​​രി​​​​​ക്കാ​​​​​നാ​​​​​കു​​​​​മെ​​​​​ന്നും മോ​​​​​ദി കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എ​​​​​ൻ. ച​​​​​ന്ദ്ര​​​​​ബാ​​​​​ബു നാ​​​​​യി​​​​​ഡു, ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​വ​​​​​ൻ ക​​​​​ല്യാ​​​​​ൺ, ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​ർ, ബോ​​​​​ളി​​​​​വു​​​​​ഡ് താ​​​​​രം ഐ​​​​​ശ്വ​​​​​ര്യ റാ​​​​​യി ബ​​​​​ച്ച​​​​​ൻ, ശ്രീ ​​​​​സ​​​​​ത്യ​​​​​സാ​​​​​യി സെ​​​​​ൻ​​​​​ട്ര​​​ൽ ട്ര​​​​​സ്റ്റ് മാ​​​​​നേ​​​​​ജിം​​​​​ഗ് ട്ര​​​​​സ്റ്റി ആ​​​​​ർ.ജെ. ​​​​​ര​​​​​ത്നാ​​​​​ക​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്തു. സ​​​​​ത്യ​​​​​സാ​​​​​യി​​​​​ബാ​​​​​ബ​​​​​യു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തെ ആ​​​​​ദ​​​​​രി​​​​​ച്ച് കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ നൂ​​​​​റു രൂ​​​​​പ നാ​​​​​ണ​​​​​യ​​​​​വും സ്റ്റാം​​​​​പും മോ​​​​​ദി ച​​​​​ട​​​​​ങ്ങി​​​​​ൽ പ്ര​​​​​കാ​​​​​ശ​​​​​നം ചെ​​​​​യ്തു.

National

ഡ​ൽ​ഹി സ്ഫോ​ട​നം; അ​മി​ത് ഷാ​യു​മാ​യി സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി സം​സാ​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​മി​ത് ഷാ ​സ്ഥി​തി​ഗ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​റും ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ മേ​ധാ​വി​യു​മാ​യ ത​പ​ൻ ദേ​ക​യു​മാ​യും അ​മി​ത് ഷാ ​സം​സാ​രി​ച്ചു.

ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന നി​ല​യി​ലാ​ണ് ഡ​ൽ​ഹി പോ​ലീ​സ് സ്ഫോ​ട​ന​ത്തെ പ്രാ​ഥ​മി​ക​മാ​യി വി​ല​യി​രു​ത്തു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ലൊ​ന്നും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ലെ​ന്നു ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി.

ലാ​ൽ​കി​ലാ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മു​ണ്ടാ​യ​ത് ഐ​ഇ​ഡി സ്ഫോ​ട​ന​മാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന. പ​തി​യെ വ​ന്ന വാ​ഹ​നം ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ​സം​ഖ്യ 13 ആ​യി. നി​ര​വ​ധി​പേ​ർ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

National

"വന്ദേ മാതര’ത്തിൽ മോദി-ഖാർഗെ പോര്

ന്യൂ​​​ഡ​​​ൽ​​​ഹി: ദേ​​​ശീ​​​യ​​​ഗീ​​​ത​​​മാ​​​യ "വ​​​ന്ദേ മാ​​​ത​​​ര’​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ദി​​​ന​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ്- ബി​​​ജെ​​​പി വാ​​​ക്പോ​​​ര്. ദേ​​​ശീ​​​യ​​​ഗീ​​​ത​​​ത്തി​​​ൽ​​​നി​​​ന്ന് ചി​​​ല വ​​​രി​​​ക​​​ൾ 1937ൽ ​​​കോ​​​ണ്‍ഗ്ര​​​സ് നീ​​​ക്കം ചെ​​​യ്തു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യാ​​​ണ് വാ​​​ക്പോ​​​രി​​​നു തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്.

കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ 1937ലെ ​​​ഫൈ​​​സാ​​​ബാ​​​ദ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഗീ​​​ത​​​ത്തി​​​ലെ "സു​​​പ്ര​​​ധാ​​​ന വ​​​രി​​​ക​​​ൾ’നീ​​​ക്കം ചെ​​​യ്യാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ഗീ​​​ത​​​ത്തെ പ​​​ല ക​​​ഷ​​​ണ​​​ങ്ങ​​​ളാ​​​ക്കി മാ​​​റ്റി​​​യെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല വി​​​ഭ​​​ജ​​​ന​​​ത്തി​​​ന്‍റെ വി​​​ത്തു​​​ക​​​ൾ വി​​​ത​​​ച്ചു​​​വെ​​​ന്നും "വ​​​ന്ദേ മാ​​​ത​​​ര’​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ ച​​​ട​​​ങ്ങി​​​ൽ മോ​​​ദി പ​​​റ​​​ഞ്ഞു.

ഗീ​​​ത​​​ത്തി​​​ന്‍റെ സു​​​പ്ര​​​ധാ​​​ന ഭാ​​​ഗ​​​ങ്ങ​​​ൾ എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് നീ​​​ക്കം ചെ​​​യ്ത​​​തെ​​​ന്നു ചോ​​​ദി​​​ച്ച മോ​​​ദി ഇ​​​ന്ന​​​ത്തെ ത​​​ല​​​മു​​​റ ഈ ​​​ച​​​രി​​​ത്രം മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും ഈ ​​​വി​​​ഭ​​​ജ​​​ന ​​​മ​​​നോ​​​ഭാ​​​വം ഇ​​​ന്നും രാ​​​ജ്യ​​​ത്തി​​​ന് വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ദേ​​​ശീ​​​യ​​​ത​​​യു​​​ടെ സ്വ​​​യം​​​പ്ര​​​ഖ്യാ​​​പി​​​ത സം​​​ര​​​ക്ഷ​​​ക​​​രെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന ആ​​​ർ​​​എ​​​സ്എ​​​സും ബി​​​ജെ​​​പി​​​യും വ​​​ന്ദേമാ​​​ത​​​ര​​​മോ ന​​​മ്മു​​​ടെ ദേ​​​ശീ​​​യ​​​ഗാ​​​ന​​​മോ അ​​​വ​​​രു​​​ടെ ശാ​​​ഖ​​​ക​​​ളി​​​ലോ കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലോ പാ​​​ടി​​​യി​​​ട്ടി​​​ല്ലെ​​​ന്ന​​​തു വി​​​രോ​​​ധാ​​​ഭാ​​​സ​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു മോ​​​ദി​​​ക്ക് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യു​​​ടെ മ​​​റു​​​പ​​​ടി. ആ​​​ർ​​​എ​​​സ്എ​​​സും സം​​​ഘ​​​പ​​​രി​​​വാ​​​റും ദേ​​​ശീ​​​യ​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ൽ ബ്രി​​​ട്ടീ​​​ഷു​​​കാ​​​രെ പി​​​ന്തു​​​ണ​​​ച്ചു. 52 വ​​​ർ​​​ഷം ദേ​​​ശീ​​​യപ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​​​യി​​​ല്ല. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ അ​​​വ​​​ഹേ​​​ളി​​​ച്ചു.

ഗാ​​​ന്ധി​​​ജി​​​യു​​​ടെ​​​യും അം​​​ബേ​​​ദ്ക​​​റി​​​ന്‍റെ​​​യും കോ​​​ല​​​ങ്ങ​​​ൾ ക​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തു. സ​​​ർ​​​ദാ​​​ർ പ​​​ട്ടേ​​​ലി​​​ന്‍റെ വാ​​​ക്കു​​​ക​​​ളി​​​ൽ, ഗാ​​​ന്ധി​​​ജി​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടെ​​​ന്നും ഖാ​​​ർ​​​ഗെ ആ​​​രോ​​​പി​​​ച്ചു. "വ​​​ന്ദേ മാ​​​ത​​​ര’​​​ത്തി​​​ന്‍റെ അ​​​ഭി​​​മാ​​​നി​​​ക​​​ളാ​​​യ പ​​​താ​​​ക​​​വാ​​​ഹ​​​ക​​​രാ​​​ണു കോ​​​ണ്‍ഗ്ര​​​സെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

1896ലെ ​​​കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ക​​​ൽ​​​ക്ക​​​ട്ട സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ര​​​ബീ​​​ന്ദ്ര​​​നാ​​​ഥ് ടാ​​​ഗോ​​​ർ"വ​​​ന്ദേ മാ​​​ത​​​രം’ആ​​​ദ്യ​​​മാ​​​യി പാ​​​ടി​​​യ​​​ത്. 1937ൽ ​​​കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി രാ​​​ജ്യ​​​ത്തി​​​ന്‍റെ ദേ​​​ശീ​​​യ ഗീ​​​ത​​​മാ​​​യി "വ​​​ന്ദേ മാ​​​ത​​​ര’ത്തെ സ്വീ​​​ക​​​രി​​​ച്ചു.

1896 മു​​​ത​​​ൽ ഇ​​​ന്നു വ​​​രെ ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യ എ​​​ല്ലാ കോ​​​ണ്‍ഗ്ര​​​സ് യോ​​​ഗ​​​ങ്ങ​​​ളി​​​ലും "വ​​​ന്ദേ മാ​​​ത​​​രം’ പാ​​​ടി​​​യി​​​ട്ടു​​​ണ്ട്. നേ​​​രേ​​​മ​​​റി​​​ച്ച് അ​​​വ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ളെ പ്ര​​​കീ​​​ർ​​​ത്തി​​​ക്കു​​​ന്ന "ന​​​മ​​​സ്തേ സ​​​ദാ വ​​​ത്സ​​​ലേ’ എ​​​ന്ന ഗാ​​​ന​​​മാ​​​ണ് ആ​​​ർ​​​എ​​​സ്എ​​​സും ബി​​​ജെ​​​പി​​​യും ഇ​​​പ്പോ​​​ഴും പാ​​​ടു​​​ന്ന​​​ത്- ഖാ​​​ർ​​​ഗെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ​ൻ​ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത് പ​ച്ച​ക്ക​ള്ള​മാ​ണ്. ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കാ​ൻ ക​മ്മീ​ഷ​ൻ കൂ​ട്ടു​നി​ന്നു​വെ​ന്നും രാ​ഹു​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

അ​തോ​ടൊ​പ്പം ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ അ​ട്ടി​മ​റി​ന​ട​ന്ന​താ​യും രാ​ഹു​ൽ പ​റ​ഞ്ഞു. 25 ല​ക്ഷം ക​ള്ള​വോ​ട്ടു​ക​ൾ ന​ട​ന്നു. എ​ട്ടി​ൽ ഒ​ന്ന് വോ​ട്ടു​ക​ൾ ഹ​രി​യാ​ന​യി​ൽ വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Up